നി​ല​ന്പൂ​രി​ൽ ജൈ​വ​മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം 24ന്
Thursday, August 13, 2020 11:34 PM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​രി​ൽ വ​ട​പു​റ​ത്ത് സ്ഥാ​പി​ച്ച ജൈ​വ​മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം 24ന് ​രാ​വി​ലെ 11 മ​ണി​ക്ക് ന​ട​ത്തു​വാ​ൻ ന​ഗ​ര​സ​ഭാ ഭ​ര​ണ​സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു. 3,20,000 രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് സം​സ്ക​ര​ണ കേ​ന്ദ്രം പൂ​ർ​ത്തി​യാ​ക്ക​ിയ​ത്. ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​നാ​യി ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ അ​ങ്ക​ണ​വാ​ടി​ക​ളി​ൽ ടി​വി ല​ഭി​ക്കാ​ത്ത 22 അ​ങ്ക​ണ​വാ​ടി​ക​ൾ​ക്ക് ടെ​ലി​വി​ഷ​ൻ സെ​റ്റു​ക​ൾ ന​ൽ​കും. ഇ​തി​ന്‍റെ വി​ത​ര​ണം 18ന് ​രാ​വി​ലെ 11.30ന് ​ന​ഗ​ര​സ​ഭ​യി​ൽ വെ​ച്ച് ന​ട​ത്തും.
ഉൗ​ർ​ജി​ത ക​ന്നു​കാ​ലി ഉ​പ​കേ​ന്ദ്രം 19ന് ​രാ​വി​ലെ 10ന് ​ഉദ്​ഘാ​ട​നം ചെ​യ്യും. 2018-19 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച ക​ല്ലേ​ന്പാ​ടം എ​സ്ടി കോ​ള​നി കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ ടാ​ങ്ക് സ്ഥാ​പി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ സ്ഥ​ലം ല​ഭി​ക്കാ​ത്ത​തി​നാ​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സെ​ക്യൂ​രി​റ്റി ഡി​പ്പോ​സി​റ്റ് തി​രി​ച്ചു ന​ൽ​ക​ണ​മെ​ന്ന ക​രാ​റു​കാ​ര​ന്‍റെ അ​പേ​ക്ഷ​യും 10.80 ല​ക്ഷം രൂ​പ അ​ട​ങ്ക​ലു​ള്ള വ​ര​ടേ​ന്പാ​ടം എ​സ്ടി കോ​ള​നി​യി​ലെ ശു​ചി​മു​റി നി​ർ​മാ​ണം പ​ദ്ധ​തി ഉ​പേ​ക്ഷി​ച്ച​തി​നാ​ൽ ഡി​പ്പോ​സി​റ്റ് തു​ക തി​രി​ച്ചു​ന​ൽ​ക​ണ​മെ​ന്ന അ​തി​ന്‍റെ ക​രാ​റു​കാ​ര​ന്‍റെ അ​പേ​ക്ഷ​യും പ​രി​ഗ​ണി​ക്കു​ന്ന​ത് മാ​റ്റി​വെ​ച്ചു.
ന​ഗ​ര​സ​ഭ​യു​ടെ കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ സേ​വ​നം മൂ​ന്ന് മാ​സ​ത്തേ​ക്ക് നീ​ട്ടി ന​ൽ​കും. നി​ല​ന്പൂ​ർ ഗ​വ.​മാ​ന​വേ​ദ​ൻ സ്കൂ​ളി​ലെ പ്ര​ധാ​ന ബ്ലോ​ക്കി​ൽ നി​ന്ന് മ​റ്റ് മൂ​ന്ന് കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്ക് വൈ​ദ്യു​തി ക​ണ​ക്ഷ​ൻ എ​ടു​ക്കു​ന്ന​തി​നും പു​തി​യ പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​തി​നു​മു​ള്ള ഒ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ അ​ട​ങ്ക​ൽ പ​രി​ഗ​ണി​ക്കു​ന്ന​ത് അ​ടു​ത്ത യോ​ഗ​ത്തി​ലേ​ക്ക് മാ​റ്റി. ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്തു​ന്ന​തി​ന് സ്കൂ​ള​ധി​കൃ​ത​ർ അ​ധ്യ​ക്ഷ​യു​മാ​യോ, സ്ഥി​ര​സ​മി​തി ക​മ്മി​റ്റി​യു​മാ​യോ ച​ർ​ച്ച ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന വി​മ​ർ​ശ​ന​വും യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്നു.
വി​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കു​ള്ള ഗു​ണ​ഭോ​ക്തൃ ലി​സ്റ്റി​ന് യോ​ഗം അം​ഗീ​കാ​രം ന​ൽ​കി. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​ഗോ​പി​നാ​ഥ്, പാ​ലോ​ളി മെ​ഹ​ബൂ​ബ്, ശ്രീ​ജാ ച​ന്ദ്ര​ൻ, മു​സ്ത​ഫ ക​ള​ത്തും​പ​ടി​ക്ക​ൽ, അ​ടു​ക്ക​ത്ത് ഇ​സ്ഹാ​ഖ്, എ​ൻ.​വേ​ലു​ക്കു​ട്ടി, പി.​എം.​ബ​ഷീ​ർ, പി.​ഗോ​പാ​ല​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.