എം​എ​ൽ​എ​യു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് എ​ട്ടു ഡ​യാ​ലി​സി​സ് മെ​ഷീ​നു​ക​ൾ
Thursday, August 13, 2020 11:34 PM IST
ചു​ങ്ക​ത്ത​റ: ചു​ങ്ക​ത്ത​റ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ന്‍റെ സൗ​ക​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​ന് പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​യ​ന്തി​ര യോ​ഗം ചേ​ർ​ന്നു. എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് നാ​ൽ​പ​ത് ല​ക്ഷം രൂ​പ ചെ​ല​വി​ൽ വാ​ങ്ങി​യ എ​ട്ട് ഡ​യാ​ലി​സി​സ് മെ​ഷീ​നു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​ന്ന​തി​നാ​യി​രു​ന്നു യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്ത​ത്.
പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ചു​ങ്ക​ത്ത​റ സി​എ​ച്ച്സി​യി​ലെ ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ൽ നി​ല​വി​ൽ എ​ട്ട് മെ​ഷീ​നു​ക​ളാ​ണു​ള്ള​ത്. ഓ​രോ ദി​വ​സ​വും ര​ണ്ട് ഷി​ഫ്റ്റു​ക​ളാ​യി 16 പേ​രാ​ണ് ഇ​പ്പോ​ൾ ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന​ത്. ര​ണ്ടാ​ഴ്ച​ക്ക​കം എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്നു​ള്ള എ​ട്ട് മെ​ഷീ​നു​ക​ൾ കൂ​ടി വ​രു​ന്ന​തോ​ടെ നി​ല​വി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത എ​ല്ലാ​വ​ർ​ക്കും ഡ​യാ​ലി​സി​സ് ചെ​യ്യാ​നു​ള്ള സം​വി​ധാ​ന​മൊ​രു​ങ്ങും. മെ​ഷീ​നു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി നാ​ല് ല​ക്ഷ​ത്തോ​ളം രൂ​പ കൂ​ടി പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ ക​ണ്ട​ത്തേ​ണ്ട​തു​ണ്ടെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. മ​റ്റു മാ​ർ​ഗ​ങ്ങ​ളി​ല്ലെ​ങ്കി​ൽ ആ ​പ​ണം വ്യ​ക്തി​പ​ര​മാ​യി താ​ൻ ന​ൽ​കാ​മെ​ന്നും അ​ദ്ദേ​ഹം വാ​ഗ്ദാ​നം ചെ​യ്തു.
നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പി.​പി.​സു​ഗ​ത​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഇ.​എ.​സു​കു (വ​ഴി​ക്ക​ട​വ്), ആ​ലി​സ് അ​ന്പാ​ട്ട് (എ​ട​ക്ക​ര), ജോ​സ​ഫ് ജോ​ണ്‍ (പോ​ത്തു​ക​ൽ), ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​ടി.​കു​ഞ്ഞാ​ൻ, പ​ര​പ്പ​ൻ ഹം​സ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ചാ​ച്ചി, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് അ​ബ്ദു​ൽ ഹ​ക്കീം ച​ങ്ക​ര​ത്ത്, വി​വി​ധ ക​ക്ഷി​നേ​താ​ക്ക​ളാ​യ ടി.​ര​വീ​ന്ദ്ര​ൻ, പ​റ​ന്പി​ൽ ബാ​വ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചു.