എ​ള​ങ്കൂ​ർ സ​ബ് സ്റ്റേ​ഷ​ൻ യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു
Thursday, August 13, 2020 11:35 PM IST
മ​ഞ്ചേ​രി : മ​ല​പ്പു​റ​ത്തി​ന്‍റെ മ​ല​യോ​ര​മേ​ഖ​ല​ക​ൾ​ക്കു പ്ര​കാ​ശം പ​ര​ത്താ​ൻ എ​ള​ങ്കൂ​ർ 220 കെവി സ​ബ് സ്റ്റേ​ഷ​ൻ യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു. ജി​ല്ല​യി​ലെ മൂ​ന്നാ​മ​ത്തെ 220 കെവി സ​ബ്സ്റ്റേ​ഷ​നാ​ണ് ഈ ​മാ​സം 17ന് ​വി​ഡി​യോ കോ​ഫ​റ​ൻ​സിം​ഗി​ലൂ​ടെ മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്.
ച​ട​ങ്ങി​ൽ വൈ​ദ്യു​തി ബോ​ർ​ഡ് മ​ന്ത്രി എം.​എം മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പി.​കെ.കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി, എം.​ഉ​മ്മ​ർ എം​എ​ൽ​എ, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി പൂ​ർ​ത്തി​യാ​ക്കി​യ ഈ ​സ​ബ്സ്റ്റേ​ഷ​ൻ വി​ദൂ​ര നി​യ​ന്ത്ര​ണം സാ​ധ്യ​മാ​കും വി​ധം പൂ​ർ​ണ​മാ​യും ഓ​ട്ടോ​മേ​റ്റ​ഡ് ആ​ണ്.
തൃ​ക്ക​ല​ങ്ങോ​ട് പ​ഞ്ചാ​യ​ത്തി​ലെ എ​ള​ങ്കൂ​ർ ചെ​റാ​ങ്കു​ത്ത് എ​ന്ന സ്ഥ​ല​ത്ത് സ്ഥാ​പി​ച്ചി​ട്ടു​ള്ള സ​ബ്സ്റ്റേ​ഷ​നി​ലേ​ക്കു വൈ​ദ്യു​തി എ​ത്തു​ന്ന​തു മാ​ട​ക്ക​ത്ത​റ - അ​രീ​ക്കോ​ട് 220 കെവി ലൈ​നി​ലാ​ണ്.
100 എം​വി​എ ശേ​ഷി​യു​ള്ള ര​ണ്ട് 220/110 കെ ​വി ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളും 12.5 എം​വി​എ ശേ​ഷി​യു​ള്ള ര​ണ്ട് 110/11 കെവി ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്. മ​ല​പ്പു​റം, മ​ഞ്ചേ​രി, നി​ല​ന്പൂ​ർ, എ​ട​ക്ക​ര എ​ന്നീ സ​ബ്സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കാ​ണ് ഇ​വി​ടെ നി​ന്നു​ള്ള 110 കെവി ലൈ​നു​ക​ൾ എ​ത്തി​ച്ചേ​രു​ന്ന​ത്.