പു​ഴ​ക്കാ​ട്ടി​രി ഐ​ടി​ഐ​ക്ക് ഭൂ​മി കൈ​മാ​റു​ന്ന​തി​നെ​തി​രെ പ​രാ​തി
Thursday, August 13, 2020 11:35 PM IST
മ​ങ്ക​ട: പു​ഴ​ക്കാ​ട്ടി​രി ഗ​വ​ണ്‍​മെ​ന്‍റ് ഐ​ടി​ഐ​ക്ക് മ​ങ്ക​ട​യി​ൽ ഭൂ​മി കൈ​മാ​റു​ന്ന​തി​നെ​തി​രെ പ​രാ​തി. നാ​ട്ടു​കാ​ർ ന​ൽ​കി​യ പ​രാ​തി​യെ​ക്കു​റി​ച്ചു പ​രി​ശോ​ധി​ക്കാ​ൻ അ​ഞ്ചം​ഗ സ​മി​തി​യെ നി​ശ്ച​യി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പു​ഴ​ക്കാ​ട്ടി​രി​യി​ൽ വാ​ട​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ​ടി​ഐ​ക്ക് സ്വ​ന്ത​മാ​യി കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​നു മ​ങ്ക​ട​യി​ൽ സ്ഥ​ലം അ​നു​വ​ദി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ടി.​എ അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ​യു​ടെ ശ്ര​മ​ഫ​ല​മാ​യി​ട്ടാ​ണ് ഭൂ​മി അ​നു​വ​ദി​ക്കാ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ട​ത്.
മ​ങ്ക​ട​യി​ലെ ക​ർ​ക്കി​ട​ക​ത്ത് നാ​ടി​പ്പാ​റ​യി​ലാ​ണ് സ്ഥ​ലം അ​നു​വ​ദി​ച്ച​ത്. ഇ​വി​ടെ ആ​കെ​യു​ള്ള 3.82 ഏ​ക്ക​ർ ഭൂ​മി​യി​ൽ നി​ന്നു 1.07 ഏ​ക്ക​ർ ഭൂ​മി​യാ​ണ് ഗ​വ​ണ്‍​മെ​ന്‍റ് ഐ​ടി​ഐ​ക്ക് വേ​ണ്ടി അ​നു​വ​ദി​ച്ച​ത്. 2009 ൽ ​ആ​രം​ഭി​ച്ച പു​ഴ​ക്കാ​ട്ടി​രി ഐ​ടി​ഐ​ക്ക് സ്വ​ന്തം കെ​ട്ടി​ട​വും അ​ടി​സ്ഥാ​ന സൗ​ക​ര്യ​വു​മി​ല്ലാ​ത്ത​തി​നാ​ൽ വി​ക​സ​ന​ത്തി​ന് ത​ട​സ​മാ​യി​രു​ന്നു.
വ​ലി​യ തൊ​ഴി​ൽ സാ​ധ്യ​ത​യു​ള്ള കൂ​ടു​ത​ൽ ട്രേ​ഡു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നും. ട്രേ​ഡു​ക​ൾ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നാ​ഷ​ണ​ൽ കൗ​ണ്‍​സി​ൽ ഓ​ഫ് വെ​ക്കേ​ഷ​ണ​ൽ ട്രെ​യി​നിം​ഗ് അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​തി​നും ഐ​ടി​ഐ​ക്ക് സ്വ​ന്ത​മാ​യി സ്ഥ​ലം അ​നി​വാ​ര്യ​മാ​ണ്.
ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നേ​ര​ത്തെ മി​ച്ച​ഭൂ​മി​യാ​യി സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത മ​ങ്ക​ട ക​ർ​ക്കി​ട​ക​ത്തെ നാ​ടി​പ്പാ​റ ഐ​ടി​ഐ​ക്ക് വി​ട്ടു​ന​ൽ​കു​ന്ന​തി​നു സ​ർ​ക്കാ​രി​നെ സ​മീ​പി​ച്ച​ത്. വി​ശ​ദ​മാ​യ പ​ഠ​ന​ങ്ങ​ൾ​ക്കും പ​രി​ശോ​ധ​ന​ക​ൾ​ക്കും ശേ​ഷ​മാ​ണ് പ്ര​സ്തു​ത ഭൂ​മി​യി​ൽ നി​ന്നു 1.07 ഏ​ക്ക​ർ ഭൂ​മി ഇ​ന്‍റ​സ്ട്രി​യ​ൽ ട്രെ​യിനിം​ഗ് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​നു കൈ​മാ​റി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ട​ത്.
സ​ർ​ക്കാ​ർ ക​ണ​ക്കാ​ക്കി​യ വി​ല റ​വ​ന്യൂ വ​കു​പ്പി​ൽ അ​ട​വാ​ക്കി ഭൂ​മി​യി​ൽ കൈ​വ​ശം സ്ഥാ​പി​ക്കേ​ണ്ട ജോ​ലി മാ​ത്ര​മേ ബാ​ക്കി​യു​ള്ളൂ. ഇ​തി​നാ​യി റ​വ​ന്യൂ വ​കു​പ്പ് മ​ങ്ക​ട വി​ല്ലേ​ജ് ഓ​ഫീ​സ് മു​ഖേ​ന പു​ഴ​ക്കാ​ട്ടി​രി ഐ​ടി​ഐ പ്രി​ൻ​സി​പ്പ​ലി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​നി​ടെ​യാ​ണ് ഭൂ​മി, കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ അ​നു​യോ​ജ്യ​മ​ല്ലെ​ന്ന് കാ​ണി​ച്ച് ഇ​ന്‍റ​സ്ട്രി​യ​ൽ ട്രെ​യിനിം​ഗ് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​ന് പ​രാ​തി ല​ഭി​ച്ച​ത്. ഇ​തേ തു​ട​ർ​ന്നു ഭൂ​മി ഏ​റ്റെ​ടു​ക്കേ​ണ്ട ന​ട​പ​ടി​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ക്കു​ക​യും വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക്ക് അ​ഞ്ചം​ഗ സ​മി​തി​യെ നി​ശ്ച​യി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് കെ​ട്ടി​ട വി​ഭാ​ഗം, ഭൂ​ഗ​ർ​ഭ​ജ​ല അ​ഥോ​റി​റ്റി എ​ന്നീ വ​കു​പ്പു​ക​ളെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് സ​മി​തി​ക്ക് രൂ​പം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സ​മി​തി​യു​ടെ പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട് ല​ഭി​ച്ച ശേ​ഷ​മാ​യി​രി​ക്കും ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​ക്കു​ക.