കെ​എ​സ്ആ​ർ​ടി​സി പോ​യി​ന്‍റ് ഡ്യൂ​ട്ടി​ക്ക് ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ന്നു
Friday, August 14, 2020 11:15 PM IST
നി​ല​ന്പൂ​ർ: കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളു​ടെ വ​രു​മാ​നം കു​റ​ഞ്ഞ​തോ​ടെ നി​ല​ന്പൂ​ർ ഡി​പ്പോ​യി​ലെ ജീ​വ​ന​ക്കാ​രെ പോ​യി​ന്‍റ് ഡ്യൂ​ട്ടി​ക്ക് നി​യ​മി​ക്കു​ന്നു. വ​ഴി​ക്ക​ട​വ്, നി​ല​ന്പൂ​ർ, മ​ഞ്ചേ​രി ബ​സ്റ്റാ​ന്‍റു​ക​ളി​ലാ​ണ് ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ക. സ്റ്റാ​ൻ​ഡി​ലെ​ത്തു​ന്ന ബ​സു​ക​ളു​ടെ സ​മ​യ​ക്ര​മീ​ക​ര​ണം ന​ട​ത്തു​ക, സ്റ്റാ​ൻ​ഡി​ൽ കാ​ത്തു​നി​ൽ​ക്കു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് അ​ടു​ത്ത് വ​രാ​നു​ള്ള ബ​സു​ക​ളു​ടെ സ​മ​യം അ​റി​യി​ക്കു​ക തു​ട​ങ്ങി​യ ജോ​ലി​ക​ളാ​ണ് ജീ​വ​ന​ക്കാ​ർ​ക്ക് സ്റ്റാ​ൻ​ഡു​ക​ളി​ൽ ചെ​യ്യാ​നു​ള്ള​ത്. ര​ണ്ടു​പേ​രെ വ​ച്ചാ​ണ് ഓ​രോ സ്റ്റാ​ൻ​ഡു​ക​ളി​ലും നി​യ​മി​ക്കു​ന്ന​ത്. വ​രു​മാ​ന കു​റ​വു​മൂ​ലം നി​ല​വി​ലു​ള്ള പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ക എ​ന്ന​താ​ണ് ഇ​തു കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് അ​സി​സ്റ്റ​ന്‍റ് ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ വി.​എ​സ്.​സു​രേ​ഷ് പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച മു​ത​ലാ​ണ് പോ​യി​ന്‍റ് ഡ്യൂ​ട്ടി തു​ട​ങ്ങു​ക.
നി​ല​ന്പൂ​ർ ഡി​പ്പോ​യി​ൽ നി​ന്ന് രാ​വി​ലെ അ​ഞ്ചിന് വ​ഴി​ക്ക​ട​വ് പോ​യി താ​മ​ര​ശേ​രി​യി​ലേ​ക്ക് ഓ​ടി​യി​രു​ന്ന ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ഇ​നി​മു​ത​ൽ ഓ​ർ​ഡി​ന​റി​യാ​യി ഓ​ടും. ഉ​ച്ച​യ്ക്ക് 1.25ന് ​ഒ​രു ബ​സ്കൂ​ടി ഓ​ർ​ഡി​ന​റി​യാ​യി വ​ഴി​ക്ക​ട​വി​ൽ നി​ന്ന് താ​മ​ര​ശേ​രി​യി​ലേ​ക്ക് ഓ​ടും. ഇ​ത് 5.15ന് ​താ​മ​ര​ശേ​രി​യി​ൽ നി​ന്ന് വ​ഴി​ക്ക​ട​വി​ലേ​ക്ക് തി​രി​ക്കും. രാ​വി​ലെ 8.10ന് ​വ​ഴി​ക്ക​ട​വ്-​മ​ല​പ്പു​റം വ​ഴി തൃ​ശൂ​ർ​ക്ക് പോ​കു​ന്ന ബ​സ് ര​ണ്ട​ര​ക്ക് തൃ​ശൂ​ർ നി​ന്ന് തി​രി​ക്കും. രാ​വി​ലെ 5.50നും 11 നും നി​ല​ന്പൂ​ർ നി​ന്ന് ഓ​രോ ബ​സു​ക​ൾ കൂ​ടി തൃ​ശൂ​ർ​ക്ക് പോ​കും. ഇ​വ യ​ഥാ​ക്ര​മം 10.15നും 4.30​നും തൃ​ശൂ​രി​ൽ നി​ന്ന് തി​രി​ക്കും. അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച മു​ത​ൽ മു​ക്കാ​ൽ മ​ണി​ക്കൂ​റോ ഒ​രു മ​ണി​ക്കൂ​റോ ഇ​ട​വി​ട്ട് ക​ഐ​സ്ആ​ർ​ടി​സി നി​ല​ന്പൂ​ർ നി​ന്ന് ഓ​ടി​ക്കാ​നു​ള്ള ആ​ലോ​ച​ന​യു​മു​ണ്ട്. ര​ണ്ടു ബ​സു​ക​ൾ വ​ഴി​ക്ക​ട​വ് മ​ഞ്ചേ​രി റൂ​ട്ടി​ൽ ചെ​യി​ൻ സ​ർ​വീ​സ് ന​ട​ത്തു​ന്ന​താ​യും എ​ടി​ഒ അ​റി​യി​ച്ചു.