വി​മാ​ന അ​പ​ക​ട​ം: ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്കു കോ​വി​ഡ് പ​രി​ശോ​ധ​ന
Friday, August 14, 2020 11:15 PM IST
കൊ​ണ്ടോ​ട്ടി:​ക​രി​പ്പൂ​ർ വി​മാ​ന അ​പ​ക​ട​ത്തി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ക​ർ​ക്കു കോ​വി​ഡ് പ​രി​ശോ​ധ​ന തു​ട​ങ്ങി. ഇ​ന്ന​ലെ ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യു​ന്ന 559 പേ​രി​ൽ നി​ന്നാ​ണ് സ്ര​വ​മെ​ടു​ത്തു പ​രി​ശോ​ധ​ന​ക്ക​യ​ച്ച​ത്. ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രി​ൽ ന​ട​ത്തു​ന്ന​ത്.
മേ​ഖ​ല​യി​ലെ അ​ഞ്ചു കേ​ന്ദ്ര​ളി​ലാ​യാ​ണ് പ​രി​ശോ​ധ​ന​ക്ക് സൗ​ക​ര്യം ഒ​രു​ക്കി​യ​ത്. പ​രി​ശോ​ധ​ന ഫ​ലം നാ​ലു ദി​വ​സ​ത്തി​ന​കം വ​രും. നെ​ടി​യി​രു​പ്പ് മേ​ഖ​ല​യി​ൽ നി​ന്നു​ള്ള 65 പേ​ർ​ക്ക് ചി​റ​യി​ൽ ജി​യു​പി സ്കൂ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
പ​ള്ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലു​ള്ള​വ​ർ​ക്കു ത​റ​യി​ട്ടാ​ൽ എ​എം​എ​ൽ​പി സ്കൂ​ളി​ലാ​ണ് ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​ക്കാ​യി സ്ര​വം എ​ടു​ത്ത​ത്. ഇ​വി​ടെ 101 പേ​രാ​ണ് പ​രി​ശോ​ധ​ന​ക്കാ​യി എ​ത്തി​യ​ത്. പു​ളി​ക്ക​ലി​ൽ ന​ട​ന്ന മൊ​ബൈ​ൽ പ​രി​ശോ​ധ​ന​യി​ൽ 56 പേ​ർ പ​ങ്കെ​ടു​ത്തു.
സി​ഐ​എ​സ്എ​ഫ് ജ​വാ​ൻ​മാ​ർ ഉ​ൾ​പ്പെ​ടെ എ​യ​ർ​പ്പോ​ർ​ട്ട് ജീ​വ​ന​ക്കാ​ർ എ​യ​ർ​പ്പോ​ർ​ട്ട് ഗാ​ർ​ഡ​നി​ലാ​ണ് പ​രി​ശോ​ധ ന​ട​ത്തി​ത്. 199 പേ​രാ​ണ് ഇ​വി​ടെ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്ത​ത്. ഹ​ജ്ജ് ഹൗ​സി​ലെ കോ​വി​ഡ് പ​രി​ശോ​ധ​ന കേ​ന്ദ്ര​ത്തി​ൽ 138 പേ​ർ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​യി.
ഒ​ന്പ​ത് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ന്ന​തി​ൽ ആ​ർ​ക്കും രോ​ഗ​മി​ല്ല. അ​തി​നി​ടെ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളു​ള​ള കൊ​ണ്ടോ​ട്ടി​യി​ൽ കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ൾ കു​റ​യു​ന്ന​തു ആ​ശ്വാ​സ​മാ​കു​ന്നു​ണ്ട്.
കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ​യി​ലെ 266 പേ​രി​ലാ​ണ് ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 170 പേ​ർ നെ​ഗ​റ്റീ​വാ​യി വീ​ടു​ക​ളി​ലെ​ത്തി. പ​ള്ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ 130 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​ൽ 90 പേ​ർ നെ​ഗ​റ്റീ​വാ​യി. പു​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ 102 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ േകോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
ഇ​തി​ൽ 35 പേ​ർ നെ​ഗ​റ്റീ​വാ​യി​ട്ടു​ണ്ട്. കോ​വി​ഡ് വ്യാ​പ​ന സാ​ഹ​ച​ര്യ​ത്തി​ൽ കൊ​ണ്ടോ​ട്ടി​യി​ൽ പോ​ലീ​സ് ക​ർ​ശ​ന നി​യ​ന്ത്ര​ണ​മാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യ​ത്.