പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ട്രൂ​നാ​റ്റ് ടെ​സ്റ്റിം​ഗ് മെ​ഷീ​ൻ നി​ല​നി​ർ​ത്ത​ണം: എം​എ​ൽ​എ
Friday, August 14, 2020 11:16 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ​ ആശു​പ​ത്രി​യി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കാ​യു​ള്ള ട്രൂ​നാ​റ്റ് ടെ​സ്റ്റിം​ഗ് മെ​ഷീ​ൻ ആ​ശു​പ​ത്രി​യി​ൽ ത​ന്നെ നി​ല​നി​ർ​ത്ത​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ പ​ക​രം മെ​ഷീ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ ശൈ​ല​ജ​യ്ക്കു ക​ത്തു ന​ൽ​കി.
നി​ല​ന്പൂ​ർ ജി​ല്ലാ​ ആശു​പ​ത്രി​യി​ലേ​ക്കാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ മെ​ഷീ​ൻ കൊ​ണ്ടു​പോ​യ​ത്. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് എം​എ​ൽ​എ മ​ന്ത്രി​ക്കു ക​ത്തു ന​ൽ​കി​യ​ത്. മ​ല​പ്പു​റം ജി​ല്ല​യി​ൽ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​തും കൂ​ടു​ത​ൽ രോ​ഗി​ക​ൾ ആ​ശ്ര​യി​ക്കു​ന്ന ആ​രോ​ഗ്യ കേ​ന്ദ്ര​മാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി.
ഇ​വി​ടെ കോ​വി​ഡ് പ​രി​ശോ​ധ​നയ്​ക്കാ​യി ട്രൂ​നാ​റ്റ് മെ​ഷീ​ൻ ഒ​രു​ക്ക​ണ​മെ​ന്നു എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് അ​വ സ്ഥാ​പി​ച്ച​ത്.
മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ തി​ര​ക്കു​കാ​ര​ണം ജി​ല്ല​യി​ലെ ഒ​ട്ടു​മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള രോ​ഗി​ക​ൾ​ക്കും പാ​ല​ക്കാ​ടു നി​ന്നു​ള്ള രോ​ഗി​ക​ൾ​ക്കും പ​രി​ശോ​ധ​ന​യ്ക്കു കൂ​ടു​ത​ൽ സൗ​ക​ര്യം പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ​ ആശു​പ​ത്രി​യാ​ണെ​ന്നി​രി​ക്കേ ആ​ശു​പ​ത്രി​യി​ലെ മെ​ഷീ​ൻ മാ​റ്റി​യ ന​ട​പ​ടി ന്യാ​യീ​ക​രി​ക്ക​ത്ത​ക്ക​ത​ല്ലെ​ന്നു എം​എ​ൽ​എ ചൂ​ണ്ടി​ക്കാ​ട്ടി. ജി​ല്ല​യി​ല്‌ പ്ര​ത്യേ​കി​ച്ചു പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലും പ​രി​സ​ര​ത്തും കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം അ​നു​ദി​നം വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. അ​തു​കൊ​ണ്ടു ഇ​വി​ടെ പ​രി​ശോ​ധ​ന സൗ​ക​ര്യ​മൊ​രു​ക്കാ​ത്ത​തു കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​മെ​ന്നും അ​തി​നാ​ൽ മെ​ഷീ​ൻ നി​ല​നി​ർ​ത്ത​ണ​മെ​ന്നു എംഎല്‌എ ആ​വ​ശ്യ​പ്പെ​ട്ടു.