‘ക​രി​ദി​ന ക​ർ​ഷ​ക രോ​ഷം’ ചി​ങ്ങം ഒ​ന്നി​ന്
Friday, August 14, 2020 11:16 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ണ്ഡ​ലം സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘം ചി​ങ്ങം ഒ​ന്നി​നു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽക​രി​ദി​ന ക​ർ​ഷ​ക രോ​ഷം സം​ഘ​ടി​പ്പി​ക്കും.
2019 ലെ ​പ്ര​ള​യ​ത്തി​ൽ കൃ​ഷി നാ​ശം സം​ഭ​വി​ച്ച ക​ർ​ഷ​ക​ർ​ക്കു ന​ഷ്ട​പ​രി​ഹാ​ര​ം വി​ത​ര​ണം ചെ​യ്യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാണ് പ്ര​വ​ർ​ത്ത​ക സ​മി​തി​യു​ടെ തീ​രു​മാ​നം. യോ​ഗം മ​ണ്ഡ​ലം മു​സിം​ലീ​ഗ് സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​കെ നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വാ​പ്പു​ട്ടി ഹാ​ജി കാ​ന്പ്രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ജീ​ബ് മ​ണ്ണാ​ർ​മ​ല, മു​സ്ലിം ലീ​ഗ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി നാ​ല​ക​ത്ത് ഷൗ​ക്ക​ത്ത്, ക​ല്ലി​ങ്ങ​ൽ മു​ഹ​മ്മ​ദ്, താ​ണി​പ്പു ഹാ​ജി, ബി.​ബ​ഹാ​വു​ദീ​ൻ, ഇ.​ക​ബീ​ർ, സി.​എം സ​ലീം, ഹം​സ​ത്ത​ലി,കെ.​ടി ഉ​മ്മ​ർ,മു​ഹ​മ്മ​ദ് അ​ലി, മ​ജീ​ദ് കാ​പ്പ്, കെ.​ടി മു​ത്തു, ഫി​റോ​സ്, ഷ​ബീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.