മാ​ലി​ന്യമു​ക്ത ചാ​ലി​യാ​ർ: എ​യ്റോ​ബി​ക് ക​ന്പോ​സ്റ്റ് യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം
Wednesday, September 16, 2020 10:49 PM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന മാ​ലി​ന്യ മു​ക്ത ചാ​ലി​യാ​ർ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തു​ന്പൂ​ർ​മു​ഴി മാ​തൃ​ക​യി​ലു​ള്ള എ​യ്റോ​ബി​ക് ക​ന്പോ​സ്റ്റ് യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തോ​ഫീ​സ് പ​രി​സ​ര​ത്ത് സ്ഥാ​പി​ച്ച യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് പി.​പി.​സു​ഗ​ത​ൻ നി​ർ​വ​ഹി​ച്ചു. ഉ​പാ​ധ്യ​ക്ഷ സ​ജീ​ന സ​ക്ക​രി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബൈ​ജു പാ​ലാ​ട്, ഉ​ണ്ണി, പി.​ടി. ഉ​ഷ, ഉ​ഷ സ​ന്തോ​ഷ്, അ​ന്ന​മ്മ, സെ​ക്ര​ട്ട​റി സി.​രാ​ജീ​വ്, ജോ​യി​ന്‍റ് ബി​ഡി​ഒ. വി.​ജ​യ​രാ​ജ്, ജി​ഇ​ഒ ബി​നു കു​ര്യ​ൻ, ഐ​ആ​ർ​ടി​സി പ്രോ​ജ​ക്ട് എ​ൻ​ജി​നീ​യ​ർ എ.​വി​ഗ്നേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബ്ലോ​ക്ക് പ​രി​സ​ര​ത്തേ​തി​ന് പു​റ​മെ ബ്ലോ​ക്ക് പ​രി​ധി​യി​ലെ ത​ണ്ണി​ക്ക​ട​വ്, ഞെ​ട്ടി​ക്കു​ളം, മാ​മാ​ങ്ക, മു​ണ്ട, മൊ​ട​പ്പൊ​യ്ക, മ​ണി​മൂ​ളി, ചു​ങ്ക​ത്ത​റ, നി​ല​ന്പൂ​ർ, പാ​ലാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും കൂ​ടി ഓ​രോ യൂ​ണി​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്നു​ണ്ട്.

ഗ​താ​ഗ​തം ത​ട​സ​പ്പെ​ടും

മ​ല​പ്പു​റം: ഓ​ല​പ്പീ​ടി​ക കു​ന്നു​പു​റം​താ​നൂ​ർ റോ​ഡി​ൽ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ഇ​ന്ന് മു​ത​ൽ ന​ട​ക്കു​ന്ന​തി​നാ​ൽ റോ​ഡി​ലൂ​ടെ​യു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം ഒ​ക്ടോ​ബ​ർ മൂ​ന്ന് വ​രെ നി​രോ​ധി​ച്ചു. താ​നൂ​ർ തെ​യ്യാ​ല ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ കു​ന്നും​പു​റ​ത്ത് നി​ന്ന് വെ​ള്ളി​യാ​ന്പു​റം​പാ​ണ്ടി​മു​റ്റം വ​ഴി പോ​ക​ണ​മെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.