കെഎസ്ആ​ർ​ടി​സി​യു​ടെ ബ​സ് ഓ​ണ്‍ ഡി​മാ​ൻ​ഡ് സ​ർ​വീ​സി​ന് തു​ട​ക്കം
Wednesday, September 16, 2020 10:50 PM IST
മ​ല​പ്പു​റം : കെഎസ്ആ​ർ​ടി​സി ഡി​പ്പോ​യു​ടെ ബ​സ് ഓ​ണ്‍ ഡി​മാ​ൻ​ഡ് സ​ർ​വീ​സ് ജി​ല്ലാ​ക​ള​ക്ട​ർ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. വൈ​കീ​ട്ട് അ​ഞ്ചി​നാ​ണ് മ​ല​പ്പു​റ​ത്ത് നി​ന്ന് കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി​യി​ലേ​ക്ക് ആ​ദ്യ ബോ​ണ്ട് സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്. ക​ള​ക്ട​റേ​റ്റി​ലെ വി​വി​ധ വ​കു​പ്പു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ ആ​ദ്യ യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി. കൈ​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്കി​യും തെ​ർ​മ​ൽ സ്കാ​ന​ർ ഉ​പ​യോ​ഗി​ച്ച് ശ​രീ​രോ​ഷ്മാ​വ് പ​രി​ശോ​ധി​ച്ചു​മാ​ണ് യാ​ത്ര​ക്കാ​രെ ബ​സി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.
മ​ല​പ്പു​റ​ത്ത് നി​ന്ന് ക​ട​ലു​ണ്ടി, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ബോ​ണ്ട് സ​ർ​വീ​സ് ന​ട​ത്തു​വാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി കെഎ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​ൽ വ​ഴി​ക്ക​ട​വ് ഭാ​ഗ​ത്തേ​ക്ക് ബോ​ണ്ട് സ​ർ​വീ​സ് ആ​രം​ഭി​ക്കും. താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് 9400491362, 9946342249, 9495099912, 94472 03014 നന്പറുകളിൽ ബ​ന്ധ​പ്പെ​ടാം.