പെ​രി​ന്ത​ൽ​മ​ണ്ണ സി​എ​ച്ച് സെ​ന്‍റ​ർ ആം​ബു​ല​ൻ​സ് സ​ർ​വീ​സ് ഒ​ക്ടോ​ബ​റി​ൽ
Friday, September 18, 2020 11:23 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സി​എ​ച്ച് സെ​ന്‍റ​ർ പെ​രി​ന്ത​ൽ​മ​ണ്ണ യൂ​ണി​റ്റ് ആ​രം​ഭി​ക്കു​ന്ന ആം​ബുല​ൻ​സ് സ​ർ​വ്വീ​സ് ഒ​ക്ടോ​ബ​ർ അ​വ​സാ​ന​ത്തോ​ടെ ആ​രം​ഭി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
ആം​ബുല​ൻ​സ് ബു​ക്ക് ചെ​യ്യ​ലും തൃ​ക്ക​ടീ​രി മു​ഹ​മ്മ​ദ​ലി ഹാ​ജി ന​ൽ​കു​ന്ന സം​ഭാ​വ​ന സ്വീ​ക​രി​ക്ക​ലും സി​എ​ച്ച് സെ​ന്‍റ​ർ ര​ക്ഷാ​ധി​കാ​രി പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു.
സി​എ​ച്ച് സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് കെ.​പി.​എ മ​ജീ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​കെ.​മു​സ്ത​ഫ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, മ​ണ്ഡ​ലം ലീ​ഗ് ട്ര​ഷ​റ​ർ പി.​കെ.​അ​ബൂ​ബ​ക്ക​ർ ഹാ​ജി, ഫോ​ഴ്സ് പാ​ത്തി​ക്ക​ൽ ഏ​ജ​ൻ​സീ​സ് മാ​നേ​ജി​ഗ് ഡ​യ​റ​ക്ട​ർ അ​ബു​ഹാ​ജി, മാ​നേ​ജ​ർ ന​ജീ​ബ് പ​ങ്കെ​ടു​ത്തു.