ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​നു മൊ​ബൈ​ൽ ന​ൽ​കി
Friday, September 18, 2020 11:25 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പാ​താ​യ്ക്ക​ര മേ​ഖ​ല മു​സ്‌ലിം ലീ​ഗ് ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ ഓ​ണ്‍​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​മി​ല്ലാ​ത്ത ര​ണ്ട് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് മൊ​ബൈ​ൽ ഫോ​ണ്‍ ന​ൽ​കി. ഇ​തി​ന് മു​ന്പ് മൂ​ന്ന് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് മൊബൈ​​ലും ടാ​ബും ടി​വി​യും ന​ൽ​കി​യി​രു​ന്നു. ഏ​ക​ദേ​ശം ആ​റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് പാ​താ​യ്ക്ക​ര മു​സ്ലിം ലീ​ഗ് ക​മ്മി​റ്റി പ​ഠ​ന സൗ​ക​ര്യം ഒ​രു​ക്കി​യ​ത്. അ​തോ​ടൊപ്പം ത​ന്നെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ പ്ര​ഖ്യാ​പിച്ച​തി​ന് ശേ​ഷം ഭ​ക്ഷ​ണ​ത്തി​നു ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന ഏ​ഴു കു​ടും​ബ​ങ്ങ​ൾ​ക്ക് 1000രൂ​പ​യു​ടെ ഭ​ക്ഷ​ണ കി​റ്റു​ക​ളും ന​ൽ​കി.​
അ​തോ​ടൊപ്പം ത​ന്നെ ഈ 15-ാം ​വാ​ർ​ഡി​ൽ ആ​ളു​ക​ൾ​ക്ക് ഭ​ക്ഷ​ണ​ത്തി​ന് മ​രു​ന്നി​ന് മ​റ്റു ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഒ​ക്കെ പ്ര​യാ​സ​ങ്ങ​ൾ നേ​രി​ടു​ന്പോ​ൾ അ​വ​ർ​ക്ക് വേ​ണ്ട സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി കൊ​ടു​ക്കാ​ൻ പാ​താ​യ്ക്ക​ര വാ​ർ​ഡി​ലെ മു​സ്ലിം ലീ​ഗ്, യൂ​ത്ത് ലീ​ഗ്, എം​എ​സ്എ​ഫി​ന്‍റെ പ്ര​വ​ർ​ത്ത​ക​ർ സ​ദാ സ​ജ്ജ​മാ​യി വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു കൊ​ടു​ക്കു​ന്ന പ്ര​വ​ർ​ത്ത​നം ഈ ​കോ​വി​ഡ് മ​ഹാ​മാ​രി​യി​ലും തു​ട​ർ​ന്ന് വ​ന്നു​കൊ​ണ്ടി​രി​ക്കയാ​ണ്. പ​ച്ചീ​രി ഫാ​റൂ​ഖ്, പി.പി.​സ​ക്കീ​ർ, കു​ന്ന​ത്ത് റ​ഹീം, കു​ന്ന​ത്ത് ഉ​നൈ​സ്, പ​ടി​ക്കാ​മ​ണ്ണി​ൽ ഇ​പ്പു, ഫി​ഫാ​ൻ പാ​റ​യി​ൽ, മു​ർ​ഷി​ദ് ത​ങ്ങ​ൾ പ​ച്ചീ​രി ജ​ലാ​ൽ, കു​ന്ന​ത്ത് ഫാ​സി​ൽ പു​ത്ത​ൻ​പു​ര​ക്ക​ൽ ബ​ഷീ​ർ, താ​ണി​യ​ൻ അ​സീ​സ്, ദി​ൽ​ഷാ​ദ് പൊ​തി​യി​ൽ, അ​ൻ​ഷി​ദ്, ഫ​ഹ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.