ക​ർ​ഷ​ക വി​രു​ദ്ധ ബി​ല്ലു​ക​ൾ​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ച്ചു
Sunday, September 20, 2020 11:44 PM IST
നി​ല​ന്പൂ​ർ: ക​ർ​ഷ​ക വി​രു​ദ്ധ​മാ​യ കാ​ർ​ഷി​ക ബി​ല്ലു​ക​ൾ​ക്കെ​തി​രെ പി.​വി.​അ​ബ്ദു​ൾ വ​ഹാ​ബ് എം​പി രാ​ജ്യ​സ​ഭ​യി​ൽ പ്ര​തി​ഷേ​ധി​ച്ചു. ആ​ർ​ട്ടി​ക്കി​ൾ 246-നും ​ഭ​ര​ണ​ഘ​ട​ന​യു​ടെ ഏ​ഴാം ഷെ​ഡ്യൂ​ളി​നും പൂ​ർ​ണ​മാ​യും എ​തി​രാ​ണ് ഈ ​നീ​ക്കം. ഈ ​ബി​ൽ പാ​സാ​വു​ക​യാ​ണെ​ങ്കി​ൽ നി​യ​മ​ത്തി​നെ​തി​രെ സു​പ്രീം​കോ​ട​തി​യി​ൽ പോ​കും. ബി​ല്ലി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച് എ​ൻ​ഡി​എ ഘ​ട​ക​ക്ഷി ശി​രോ​മ​ണി അ​കാ​ലി​ദ​ൾ മ​ന്ത്രി രാ​ജി​വെ​ച്ചെ​ങ്കി​ലും അ​വ​ർ എ​ൻ​ഡി​എ​ക്കു​ള്ള പി​ന്തു​ണ തു​ട​രു​ക​യാ​ണ്.

‌ ക​ർ​ഷ​ക​രു​ടെ രോ​ഷം ഭ​യ​ന്ന് മ​ന്ത്രി സ്ഥാ​നം രാ​ജി​വെ​ച്ച​ത് ആ​ത്മാ​ർ​ത്ഥ​മാ​യി​ട്ടാ​ണെ​ങ്കി​ൽ എ​ൻ​ഡി​എ​ക്കു​ള്ള പി​ന്തു​ണ പി​ൻ​വ​ലി​ക്കു​ക​യാ​ണ് വേ​ണ്ട​ത്. ബി​ൽ സെ​ല​ക്ട് ക​മ്മി​റ്റി​ക്ക് വി​ട്ട് കൂ​ടു​ത​ൽ ച​ർ​ച്ച​ക​ൾ​ക്കു ശേ​ഷ​മേ നി​യ​മ​മാ​ക്കാ​ൻ പാ​ടു​ള്ളൂ എ​ന്ന് രാ​ജ്യ​സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.