750 വി​ദ്യാ​ല​യ​ങ്ങ​ളി​ലെ കാഡ​റ്റു​ക​ൾ​ക്ക് ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണം
Sunday, September 20, 2020 11:45 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ സ്കൂ​ളു​ക​ളി​ലെ​യും കാഡ​റ്റു​ക​ൾ​ക്ക് ട്രാ​ഫി​ക് ബോ​ധ​വ​ത്​ക​ര​ണ ക്ലാ​സ് ന​ട​ത്തി അ​ഭി​മാ​ന​ർ​ഹ​മാ​യ നേ​ട്ടം കൈ​വ​രി​ച്ചി​രി​ക്കു​ക​യാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ ട്രാ​ഫി​ക് യൂ​ണി​റ്റി​ലെ അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ മ​നോ​ജ് മം​ഗ​ല​ശേ​രി. കേ​ര​ള​ത്തി​ലെ 750 ഓ​ളം വി​ദ്യാ​ല​യ​ങ്ങ​ളി​ലെ കാഡ​റ്റു​ക​ൾ​ക്ക് വേ​ണ്ടി​യാ​ണ് ക്ലാ​സ് ന​ട​ത്തി​യ​ത്. കൊ​റോ​ണ കാ​ല​ഘ​ട്ടം ആ​യ​തി​നാ​ൽ പ​ദ്ധ​തി​യി​ലെ കാ​ഡ​റ്റു​ക​ൾ​ക്ക് വേ​ണ്ടി, ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പോ​ലീ​സ് പി.​വി​ജ​യ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് വെ​ർ​ച്വ​ൽ ക്ലാ​സ് ന​ട​പ്പാ​ക്കി​യ​ത്.

ശു​ഭ​യാ​ത്ര​ എ​ന്ന 30 മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ക്ലാ​സി​ൽ​ വീ​ഡി​യോ, പോ​സ്റ്റ​റു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി ’ദൃ​ശ്യ​പാ​ഠം’ ശൈ​ലി​യി​ൽ ഏ​ർ​ക്കും എ​ളു​പ്പ​ത്തി​ൽ മ​ന​സി​ലാ​കു​ന്ന രീ​തി​യി​ൽ ആ​ണ് ചെ​യ്തി​ട്ടു​ള്ള​ത്.അ​ഡീ​ഷ​ണ​ൽ ഡിജിപി ഡോ.​ബി.​സ​ന്ധ്യ ആ​ണ് ഇ​തി​ൽ മു​ഖ​വു​ര അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള​ത്.​നാ​നൂ​റോ​ളം ബോ​ധ​വ​ത്​ക​ര​ണ ക്ലാ​സു​ക​ളും നി​ര​വ​ധി സാ​മൂ​ഹി​ക​പ്ര​തി​ബ​ദ്ധ​ത​യു​ള്ള ചെ​റു വീ​ഡി​യോ​ക​ളും ഇ​തി​ന് മു​ൻ​പ് മ​നോ​ജ് ചെ​യ്തി​ട്ടു​ണ്ട്. സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യ സി​പി​ഒ ജ​യ​ൻ കോ​ട്ട​ക്ക​ൽ ആ​ണ് സാ​ങ്കേ​തി​ക സ​ഹാ​യ​ങ്ങ​ൾ ചെ​യ്തി​ട്ടു​ള്ള​ത്.

ഇ​രു​വ​രും ചേ​ർ​ന്ന് നി​ർ​മി​ച്ച കൊ​റോ​ണ ബോ​ധ​വ​ൽ​ക്ക​ര​ണ പോ​സ്റ്റ​റു​ക​ൾ മു​ൻ​പ് അം​ഗീ​കാ​രം നേ​ടി​യി​രു​ന്നു. ഒ​രു ദി​വ​സം ആ​കു​ന്ന​തി​നു മു​ൻ​പേ ഫേ​സ്ബു​ക്, യൂ​ട്യൂ​ബ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് കേ​ര​ള​യു​ടെ ഒൗ​ദ്യോ​ഗി​ക പേ​ജി​ലൂ​ടെ ഒ​ന്നേ​കാ​ൽ ല​ക്ഷം പേ​രാ​ണ് ക്ലാ​സ് ക​ണ്ട​ത്. വി​ര​സ​മാ​യ ഈ ​വി​ഷ​യം ന​ല്ല രീ​തി​യി​ൽ അ​വ​ത​രി​പ്പി​ക്കു​ക​യും ഏ​വ​രി​ൽ നി​ന്നും ന​ല്ല പ്ര​തി​ക​ര​ണം ലഭിക്കുകയും ചെ​യ്തു. മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു.​ അ​ബ്ദു​ൾ ക​രീമി​ന്‍റെ സ​ന്പൂ​ർ​ണ പി​ന്തു​ണ​യു​മു​ണ്ട്.