അ​ങ്ങാ​ടി​പ്പു​റം എ​ഫ്സി​ഐ ഗോ​ഡൗ​ണി​ലെ വെ​യിം​ഗ് മെ​ഷീ​ൻ ത​ക​രാ​റി​ലാ​യി
Wednesday, September 23, 2020 12:16 AM IST
അ​ങ്ങാ​ടി​പ്പു​റം: അ​ങ്ങാ​ടി​പ്പു​റം എ​ഫ്സി​ഐ ഗോ​ഡൗ​ണി​ലെ വെ​യിം​ഗ് മെ​ഷീ​ൻ ത​ക​രാ​റി​ലാ​യി. ഇ​തു കാ​ര​ണം ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ ക​യ​റ്റി​യ ലോ​റി​ക​ൾ ദേ​ശീ​യ പാ​ത​യി​ൽ ജൂ​ബി​ലി ജം​ഗ്ഷ​നി​ലെ സ്വ​കാ​ര്യ​സ്ഥാ​പ​ന​ത്തി​ൽ നി​ന്നു​ള്ള വെ​യിം​ഗ് മെ​ഷീ​നി​ൽ നി​ന്നു​മാ​ണ് അ​ള​വ് തൂ​ക്കം ശ​രി​യാ​ക്കു​ന്ന​ത്.

60 ഓ​ളം ലോ​റി​ക​ളാ​ണ് പ​ല ത​വ​ണ​ക​ളി​ലാ​യി ഇ​ന്ന​ലെ ലോ​ഡ് ക​യ​റ്റി റോ​ഡ​രി​കി​ൽ തൂ​ക്കം ശ​രി​യാ​ക്കാ​നാ​യി സ്ഥാ​പ​ന​ത്തി​ന്‍റെ സ​മീ​പ​ത്താ​യി ദേ​ശീ​യ​പാ​ത​യി​ൽ നീ​ണ്ട നി​ര​യാ​യി പാ​ർ​ക്ക് ചെ​യ്തത്.

പ​ഞ്ചാ​ബി​ൽ നി​ന്നും സ്പെ​യ​ർ​പാ​ർ​ട്സ് കൊ​ണ്ടു​വ​ന്ന് ഇ​ന്ന​ലെ ത​ന്നെ വെ​യിം​ഗ് മെ​ഷീ​ൻ ശ​രി​യാ​ക്കി​യെ​ങ്കി​ലും ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി യ​ന്ത്രം പ​രി​ശോ​ധി​ച്ച് സീ​ൽ ചെ​യ്തെ​ങ്കി​ലെ പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​വൂ. ഏ​റ​നാ​ട്, നി​ല​ന്പൂ​ർ, പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്കു​ക​ളി​ലേ​ക്കു​ള്ള റേ​ഷ​ൻ വി​ത​ര​ണ​ത്തി​നു​ള്ള ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ ക​യ​റ്റി​യ ലോ​റി​ക​ളാ​ണി​വ. എ​ഫ്സി​ഐ​യി​ലു​ള്ള വെ​യിം​ഗ് മെ​ഷീ​ൻ ഒ​രു മാ​സ​ക്കാ​ല​മാ​യി ത​ക​രാ​റി​ലാ​യി​രു​ന്നു.