സ​ന്ന​ദ്ധ​സേ​നാ അം​ഗ​ങ്ങ​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു
Wednesday, September 23, 2020 12:17 AM IST
മ​ല​പ്പു​റം: ദു​ര​ന്ത​നി​വാ​ര​ണ​ത്തി​ൽ സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന ഓ​ണ്‍​ലൈ​ൻ കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യ സാ​മൂ​ഹി​ക സ​ന്ന​ദ്ധ​സേ​നാ അം​ഗ​ങ്ങ​ൾ​ക്ക് ജി​ല്ലാ ക​ള​ക്ട​ർ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ 21 സ​ന്ന​ദ്ധ​സേ​നാം​ഗ​ങ്ങ​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഏ​റ്റു​വാ​ങ്ങി. ആ​ദ്യ​ഘ​ട്ട​ത്തി​ൽ കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യ ജി​ല്ല​യി​ൽ നി​ന്നു​ള്ള 314 പേ​ർ​ക്കാ​ണ് ജി​ല്ലാ ആ​സ്ഥാ​ന​ത്തും താ​ലൂ​ക്ക് ആ​സ്ഥാ​ന​ങ്ങ​ളി​ലും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്.
പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളും മ​ഹാ​മാ​രി​ക​ളും നേ​രി​ടാ​ൻ ഫ​ല​പ്ര​ദ​മാ​യ ദു​ര​ന്ത നി​വാ​ര​ണ സം​വി​ധാ​നം ഏ​റ്റ​വും താ​ഴെ ത​ട്ടി​ൽ ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സം​സ്ഥാ​ന​സ​ർ​ക്കാ​ർ സാ​മൂ​ഹി​ക സ​ന്ന​ദ്ധ സേ​ന​യ്ക്ക് രൂ​പം കൊ​ടു​ത്ത​ത്. പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളി​ൽ സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​ലു​പ​രി​യാ​യി ഏ​ത് പ്രാ​ദേ​ശി​ക പ്ര​തി​സ​ന്ധി​യി​ലും സ​ഹാ​യ​ത്തി​നെ​ത്തു​ന്ന സ​ന്ന​ദ്ധ സേ​ന​യാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യം വെ​ക്കു​ന്ന​ത്. ഓ​രോ നൂ​റ് പേ​ർ​ക്കും ഒ​രാ​ൾ എ​ന്ന നി​ല​യി​ൽ മൂ​ന്ന​ര​ല​ക്ഷം സാ​മൂ​ഹി​ക സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ ഉ​ണ്ടാ​ക​ണം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചി​ട്ടു​ള്ള​ത്. 16 നും 65 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള ആ​ർ​ക്കും സ​ന്ന​ദ്ധ സേ​ന​യി​ൽ അം​ഗ​ങ്ങ​ളാ​കാം.
സ​ബ് ക​ള​ക്ട​ർ കെ.​എ​സ് അഞ്ജു, അ​സി​സ്റ്റ​ന്‍റ് ക​ല​ക്ട​ർ വി​ഷ്ണു​രാ​ജ്, എ​ഡി​എം എ​ൻ.​എം.​മെ​ഹ​റ​ലി, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ പി.​എ​ൻ.​പു​രു​ഷോ​ത്ത​മ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.