താ​ത്കാലി​ക ബ​ണ്ടി​ന് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത​താ​യി ആ​രോ​പ​ണം
Wednesday, September 23, 2020 11:22 PM IST
കാ​ളി​കാ​വ്:​ പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്നു പോ​യ തs​യ​ണ​യ്ക്കുവേ​ണ്ടി താ​ത്​ക്കാ​ലി​ക ബ​ണ്ട് കെ​ട്ടി​യ​തി​ൽ ല​ക്ഷ​ങ്ങ​ൾ വെട്ടിപ്പെന്ന്ആ​രോ​പ​ണം.ബ​ണ്ട് കെ​ട്ടാ​ൻ നാ​ല​ര ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​രു​ന്ന​ത്.

ബ​ണ്ട് കെ​ട്ടി ര​ണ്ട് മാ​സം ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്ക് മ​ണ്ണു നി​റ​ച്ച ചാ​ക്കു​ക​ളെ​ല്ലാം കാ​ണാ​താ​വു​ക​യും ചെ​യ്തു.കാ​ളി​കാ​വ് പ​രി​യ​ങ്ങാ​ട് പു​ഴ​യി​ൽ മ​ധു​മ​ല കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കു വേ​ണ്ടി 80 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് വാ​ട്ട​ർ അ​ഥോറി​ട്ടി ത​ട​യ​ണ നി​ർ​മ്മി​ച്ചി​രു​ന്നു.എ​ന്നാ​ൽ നി​ർ​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത കാ​ര​ണം ഉ​ദ്ഘാ​ട​ന​ത്തി​ന് മു​മ്പേ ത​ന്നെ പു​ഴ തി​രി​ഞ്ഞൊ​ഴു​കി. ചോ​ക്കാ​ട് ജ​ല​നി​ധി പ​ദ്ധ​തി​ക്ക് വെ​ള്ളം ന​ൽ​കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് പ​രി​യ​ങ്ങാ​ട് ത​ട​യ​ണ നി​ർ​മ്മി​ച്ച​ത്.

ത​ട​യ​ണ ത​ക​ർ​ന്ന​തോ​ടെ വെ​ള്ളം സം​ഭ​രി​ക്കാ​ൻ പ​റ്റാ​താ​യി​ട്ടു​ണ്ട്. വെ​ള്ളം സം​ഭ​രി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ഫെ​ബ്രു​വ​രി - മാ​ർ​ച്ച് മാ​സ​ത്തി​ൽ താ​ത്​കാ​ലി​ക ബ​ണ്ട് എ​ന്ന​പേ​രി​ൽ ഓ​ട്ട​യ​ട​ക്ക​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. 4,55,347 രൂ​പ​യാ​ണ് കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​ട്ടി ഇ​ത്ര​യും ചെ​റി​യ പ​ണി​ക്ക് തു​ക അ​നു​വ​ദി​ച്ച​ത്. മു​പ്പ​തി​നാ​യി​രം രൂ​പ പോ​ലും ചി​ല​വു വ​രാ​ത്ത ചാ​ക്കി​ൽ മ​ണ്ണി​ട്ട് നി​ര​ത്തു​ന്ന പ്ര​വ​ർ​ത്തി​ക്കാ​ണ് ഇ​ത്ര​യും ഭീ​മ​മാ​യ തു​ക ചെ​ല​വ​ഴി​ച്ച​ത്.

ആ​ദ്യ വേ​ന​ൽ മ​ഴ​യ്ക്ക് ത​ന്നെ ത​ട​യ​ണ ഒ​ലി​ച്ച് പോ​യി​രു​ന്നു.12 കോ​ടി​യി​ലേ​റെ മു​ട​ക്കി​യ മ​ധു​മ​ല പ​ദ്ധ​തി​യു​ടേ​യും ചോ​ക്കാ​ട് ജ​ല​നി​ധി പ​ദ്ധ​തി​യു​ടേ​യും മ​റ​വി​ൽ തീ ​വെ​ട്ടി കൊ​ള്ള ന​ട​ത്തു​ന്ന​താ​യി നി​ര​വ​ധി ത​വ​ണ ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു .