സാ​ഹി​ത്യോ​ത്സ​വ് : ആ​ന​ക്ക​യം സെ​ക്ട​ര്‍ ജേ​താ​ക്ക​ള്‍
Wednesday, September 23, 2020 11:22 PM IST
മ​ഞ്ചേ​രി: ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ എ​സ് എ​സ് എ​ഫ് ന​ട​ത്തി വ​രു​ന്ന ഈ ​വ​ര്‍​ഷ​ത്തെ ത്രി​ദി​ന സാ​ഹി​ത്യോ​ത്സ​വി​ന്‍റെ ഡി​വി​ഷ​ന്‍ മ​ത്സ​ര​ങ്ങ​ള്‍​ക്ക് സ​മാ​പ​നം. പ​ത്ത് സെ​ക്ട​റു​ക​ളും പ​ത്തു കാമ്പ​സ് യൂ​ണി​റ്റു​ക​ളി​ലു​മാ​യി ആ​യി​ര​ത്തോ​ളം പ്ര​തി​ഭ​ക​ള്‍ മാ​റ്റു​ര​ച്ചു.

ആ​ന​ക്ക​യം ,കാ​ര​ക്കു​ന്ന്, പ​യ്യ​നാ​ട് സെ​ക്ട​റു​ക​ള്‍ യ​ഥാ​കൃ​മം ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ള്‍ ക​ര​സ്ഥ​മാ​ക്കി. കാ​മ്പ​സ് വി​ഭാ​ഗ​ത്തി​ല്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോളജ് മ​ഞ്ചേ​രി, എ​ച്ച്. എം ​കോ​ളേ​ജ് ആ​ലു​ക്ക​ല്‍, എ​ന്‍എ​സ് എ​സ് കോ​ള​ജ് മ​ഞ്ചേ​രി എ​ന്നി​വ യ​ഥാ​കൃ​മം ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ള്‍ ക​ര​സ്ഥ​മാ​ക്കി. സ​മാ​പ​ന സം​ഗ​മം സ​മ​സ്ത കേ​ന്ദ്ര മു​ശാ​വ​റ അം​ഗം മ​ഞ്ഞ​പ്പ​റ്റ ഹം​സ മു​സ്ലി​യാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള മു​സ്ലിം ജ​മാ​അ​ത്ത് ജി​ല്ലാ ജ​ന.​സെ​ക്ര​ട്ട​റി മു​സ്ത​ഫ മാ​സ്റ്റ​ര്‍ കോ​ഡൂ​ര്‍ വി​ശി​ഷ്ടാ​തി​ഥി​യാ​യി. എ​സ്എ​സ്എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ശ​രീ​ഫ് നി​സാ​മി അ​നു​മോ​ദ​ന പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഹ​സൈ​നാ​ര്‍ സ​ഖാ​ഫി കു​ട്ട​ശ്ശേ​രി, കെ.​പി മു​ഹ​മ്മ​ദ് യൂ​സു​ഫ്, സി​റാ​ജു​ദ്ധീ​ന്‍ കി​ട​ങ്ങ​യം, ശാ​ക്കി​ര്‍​സി​ദ്ധീ​ഖി ട്രോ​ഫി​ക​ള്‍ വി​ത​ര​ണം ചെ​യ്തു.​ഉ​നൈ​സ് സ​ഖാ​ഫി, ടി.​എം.​ശു​ഹൈ​ബ്, മു​ഷ്താ​ഖ് അ​ഹ​മ്മ​ദ് സ​ഖാ​ഫി, അ​ഡ്വ.​സു​ഹൈ​ല്‍ സ​ഖാ​ഫി പ്ര​സം​ഗി​ച്ചു.