ബോ​ർ​ഡു​ക​ൾ നീക്കം ചെയ്തു
Wednesday, September 23, 2020 11:25 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: വ​ലി​യ​ങ്ങാ​ടി അ​ൽ​ശി​ഫ ജം​ഗ്ഷ​നി​ൽ വാ​ഹ​ന ഡ്രൈ​വ​ർ​മാ​ർ​ക്ക് കാ​ഴ്ച​യ്ക്ക് ത​ട​സം നി​ന്ന ബോ​ർ​ഡു​ക​ൾ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് എ​ടു​ത്തു​മാ​റ്റി. ക​ക്കൂ​ത്ത്, ചെ​മ്പ​ൻ കു​ന്ന് ഭാ​ഗ​ത്തു​നി​ന്ന് ഊ​ട്ടി റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ത്താ​യി​രു​ന്നു പ​ര​സ്യ​ബോ​ർ​ഡു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​ത്. പെ​രി​ന്ത​ൽ​മ​ണ്ണ ജോ​യി​ന്‍റ് ആ​ർ​ടി​ഒ യു​ടെ വാ​ട്സ്ആ​പ്പ് ന​മ്പ​റി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ മു​ൻ​സി​പ്പ​ൽ കൗ​ൺ​സി​ല​ർ ഉ​സ്മാ​ൻ താ​മ​ര​ത്ത് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

പ​രാ​തി അ​ന്വേ​ഷി​ച്ച അ​സി​സ്റ്റ​ൻ​റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സെ​യ്താ​ലി​ക്കു​ട്ടി പ​ര​സ്യ​ബോ​ർ​ഡു​ക​ൾ നീ​ക്കം​ചെ​യ്യാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ക​ട​യു​ട​മ​ക​ൾ സ​ഹ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

റോ​ഡ് സു​ര​ക്ഷാ രം​ഗ​ത്ത് ആ​വ​ശ്യ​മാ​യ ഏ​തു കാ​ര്യ​വും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ജോ​യി​ന്‍റ് ആ​ർ​ടി​ഒ യു​ടെ വാ​ട്സ്ആ​പ്പ് ന​മ്പ​റി​ൽ അ​റി​യി​ക്കാ​വു​ന്ന​താ​ണെ​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ ജോ​യി​ന്‍റ് ആ​ർ​ടി​ഒ സി. ​യു. മു​ജീ​ബ് അ​റി​യി​ച്ചു.