വീ​ട്ടി​ല്‍ മ​ദ്യ​പി​ച്ച​ത് ചോ​ദ്യം ചെ​യ്ത മാ​താ​വി​നും സ​ഹോ​ദ​രി​ക്കും മ​ര്‍​ദനം
Wednesday, September 23, 2020 11:25 PM IST
മ​ഞ്ചേ​രി: സു​ഹൃ​ത്തു​ക്ക​ളോ​ടൊ​ത്ത് വീ​ട്ടി​ല്‍ മ​ദ്യ​പി​ച്ച​ത് ചോ​ദ്യം ചെ​യ്ത മാ​താ​വി​നെ​യും സ​ഹോ​ദ​രി​യെ​യും ക്രൂ​ര മ​ര്‍​ദ്ദ​ന​ത്തി​ന് വി​ധേ​യ​രാ​ക്കി​യ​താ​യി പ​രാ​തി. സം​ഭ​വ​ത്തി​ല്‍ യു​വാ​വി​നെ​തി​രെ എ​ട​വ​ണ്ണ പൊ​ലീ​സ് കേ​സെ​ടു​ത്തു.

പ​ത്ത​പ്പി​രി​യം വാ​യ​ന​ശാ​ല പ​രേ​ത​നാ​യ നീ​രോ​ല്‍​പ്പ​ന്‍ ഉ​സ്മാ​ന്‍ മ​ദ​നി​യു​ടെ ഭാ​ര്യ മൈ​മൂ​ന (63), മ​ക​ള്‍ സി​ദ​റ​ത്തു​ല്‍ മു​ന്‍​ത​ഹ (38) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ പ​രി​ക്കു​ക​ളോ​ടെ മ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ക്ക​ഴി​ഞ്ഞ 20നാ​ണ് കേ​സി​ന്നാ​സ്പ​ദ​മാ​യ സം​ഭ​വം. എ​റ​ണാ​കു​ള​ത്തു നി​ന്നും രാ​ത്രി പ​ത്തു മ​ണി​യോ​ടെ പ​ത്ത​പ്പി​രി​യ​ത്തെ വീ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു മൈ​മൂ​ന​യും സി​ദ്‌​റ​ത്തു​ല്‍ മു​ന്‍​ത​ഹ​യും. പ​ത്തു​വ​യ​സുകാ​രി​യാ​യ പേ​ര​മ​ക​ളും ഇ​വ​ര്‍​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ഈ ​സ​മ​യം മ​ക​ന്‍ യു​സ്‌​രി​യും സ​ഹൃ​ത്തു​ക്ക​ളാ​യ ചെ​മ്പ​ന്‍ അ​നീ​സും ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റൊ​രാ​ളും വീ​ട്ടി​ലി​രു​ന്ന് മ​ദ്യ​പി​ക്കു​ക​യാ​യി​രു​ന്നു. മ​ദ്യ​പാ​നം വീ​ട്ടി​ല്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞ മാ​താ​വി​നെ യു​സ്‌​രി അ​സ​ഭ്യം പ​റ​യു​ക​യും ച​വി​ട്ടി വീ​ഴ്ത്തു​ക​യു​മാ​യി​രു​ന്നു. ത​ട​യാ​നെ​ത്തി​യ സ​ഹോ​ദ​രി​യെ യുംമർദിച്ചതായി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

ഇ​ക്ക​ഴി​ഞ്ഞ മാ​ര്‍​ച്ച് 15ന് ​രാ​ത്രി വീ​ട്ടു​മു​റ്റ​ത്ത് നി​ര്‍​ത്തി​യി​ട്ട സി​ദ്‌​റ​ത്ത് മു​ന്‍​ത​ഹ​യു​ടെ സ്‌​കൂ​ട്ട​ര്‍ ക​ത്തി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു കേ​സ് എ​ട​വ​ണ്ണ പൊ​ലീ​സി​ല്‍ നി​ല​വി​ലു​ണ്ട്. സം​ഭ​വ സ്ഥ​ല​ത്തു നി​ന്നും മാ​റ്റ​രു​തെ​ന്ന് പൊ​ലീ​സ് നി​ര്‍​ദ്ദേ​ശി​ച്ച സ്‌​കൂ​ട്ട​ര്‍ ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം സ​ഹോ​ദ​ര​നും സു​ഹൃ​ത്തു​ക്ക​ളും മാ​റ്റി​യി​ട്ട​താ​യും തെ​ളി​വ് ന​ശി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​താ​യും സി​ദ്‌​റ​ത്തു​ല്‍ മു​ന്‍​ത​ഹ പ​റ​ഞ്ഞു.