ക​വ​ള​പ്പാ​റ ദു​ര​ന്ത​ത്തി​നി​ര​യാ​യ എ​ട്ടു കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള വീ​ടു​ക​ളു​ടെ താ​ക്കോ​ൽ കൈ​മാ​റി
Friday, September 25, 2020 12:31 AM IST
എ​ട​ക്ക​ര: ക​വ​ള​പ്പാ​റ ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത​ർ​ക്കാ​യി ഒാ​ൾ കേ​ര​ളാ ഗ​വ.​കോ​ണ്‍​ട്രാ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി നി​ർ​മി​ച്ച വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം ന​ട​ത്തി. ക​വ​ള​പ്പാ​റ​യി​ൽ പു​തി​യ എ​ട്ടു വീ​ടു​ക​ൾ നി​ർ​മി​ച്ച പ​രി​സ​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ ടെ​ല​ിഫോ​ണ്‍ വ​ഴി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം സം​ഘ​ട​ന​യു​ടെ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​പി.​മു​ഹ​മ്മ​ദ് അ​യ്യൂ​ബ് നി​ല​ന്പൂ​ർ എം​എ​ൽ​എ പി.​വി.​അ​ൻ​വ​റി​ന് കൈ​മാ​റി നി​ർ​വ്ഹി​ച്ചു. വീ​ടു​ക​ളു​ടെ ആ​ധാ​രം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ എ​ട്ട് കു​ടും​ബ​ത്തി​ലെ ഒ​രം​ഗ​മാ​യ ശ്യാ​മ​ക്ക് ന​ൽ​കി.
വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് 12ന് ​ന​ട​ന്ന താ​ക്കോ​ൽ​ദാ​ന ച​ട​ങ്ങി​ൽ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ, മു​ൻ മ​ന്ത്രി ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി. എ​കെ​ജി​സി​എ. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ണ്ണി ചെ​ന്നി​ക്ക​ര, പോ​ത്തു​ക​ല്ല് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ജോ​ണ്‍, സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി കെ.​എം.​അ​ക്ബ​ർ, പോ​ത്തു​ക​ല്ല് പ​ഞ്ചാ​യ​ത്ത് ഉ​പാ​ധ്യ​ക്ഷ വ​ത്സ​ല അ​ര​വി​ന്ദ​ൻ, വാ​ർ​ഡം​ഗം ര​വീ​ന്ദ്ര​ൻ, സി.​എ​ച്ച്.​ഇ​ഖ്ബാ​ൽ, ജി​ല്ലാ സെ​ക്ര​ട്ട​റി പി.​പി.​നാ​സ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.
ക​വ​ള​പ്പാ​റ​യി​ൽ അ​സോ​സി​യേ​ഷ​ൻ വി​ല​ക്ക് വാ​ങ്ങി​യ 50 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് വീ​ടു​ക​ൾ നി​ർ​മി​ച്ച​ത്.
ഓ​രോ കു​ടും​ബ​ത്തി​നും അ​ഞ്ചു സെ​ന്‍റി​ലാ​ണ് വീ​ടൊ​രു​ക്കി​യ​ത്. ബാ​ക്കി സ്ഥ​ലം ക​ളി​ക്ക​ള​ത്തി​നും പൊ​തു ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യി നീ​ക്കി​വെ​ച്ചി​ട്ടു​ണ്ട്. പൊ​തു കി​ണ​ർ കു​ഴി​ച്ച് മു​ഴു​വ​ൻ വീ​ടു​ക​ളി​ലേ​ക്കും ജ​ല വി​ത​ര​ണ​വും യാ​ഥാ​ർ​ഥ്യ​മാ​ക്കി​യി​ട്ടു​ണ്ട്. 700 ച​തു​ര​ശ്ര അ​ടി​യി​ൽ ര​ണ്ട് കി​ട​പ്പ് മു​റി​ക​ളും ര​ണ്ട് ശു​ചി​മു​റി​ക​ളും ഹാ​ളും അ​ടു​ക്ക​ള​യും പു​റ​ത്ത് വ​രാ​ന്ത​യു​മു​ള്ള​താ​ണ് വീ​ടു​ക​ൾ.
അ​സോ​സി​യേ​ഷ​ൻ നേ​താ​ക്ക​ൾ ദു​ര​ന്ത പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് ഏ​റ്റ​വും അ​ർ​ഹ​മാ​യ ഗു​ണ​ഭോ​ക്താ​ക്ക​ളെ തി​ര​ഞ്ഞെ​ടു​ത്ത​ത്.