ക​ട​ലു​ണ്ടി​പ്പു​ഴ​യി​ൽ ഒ​ഴു​ക്കി​ൽ​പെ​ട്ട് കാ​ണാ​താ​യ പി​താ​വി​ന്‍റെ​യും മ​ക​ന്‍റെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Saturday, September 26, 2020 10:08 PM IST
തി​രൂ​ര​ങ്ങാ​ടി: ക​ട​ലു​ണ്ടി​പ്പു​ഴ​യി​ൽ ക​ക്കാ​ട് ബാ​ക്കി​ക്ക​യം റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജി​ന് സ​മീ​പം ഒ​ഴു​ക്കി​ൽ​പെ​ട്ട് കാ​ണാ​താ​യ പി​താ​വി​ന്‍റെ​യും മ​ക​ന്‍റെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ബ്രി​ഡ്ജി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന കാ​വു​ങ്ങ​ൽ അ​ല​വി​യു​ടെ മ​ക​ൻ ഇ​സ്മയി​ൽ (36), മ​ക​ൻ മു​ഹ​മ്മ​ദ് ശം​വീ​ൽ (ഏ​ഴ്) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ ക​ണ്ടെ​ത്തി​യ​ത്.

ശം​വീ​ലി​ന്‍റെ മൃ​ത​ദേ​ഹം ക​ക്കാ​ട് മ​ഞ്ഞാ​ങ്കു​ഴി ഭാ​ഗ​ത്തു​നി​ന്ന് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യും ഇ​സ്മാ​യി​ലി​ന്‍റെ മൃ​ത​ദേ​ഹം വൈ​കു​ന്നേ​രം ക​ണ്ടെ​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11.30നാ​ണ് സം​ഭ​വം. ര​ണ്ടു​മ​ക്ക​ളെ​യും കൂ​ട്ടി പു​ഴ​കാ​ണാ​ൻ പോ​യ​താ​യി​രു​ന്നു. ആ​ദ്യം മു​ഹ​മ്മ​ദ് ശം​വീ​ൽ പു​ഴ​ക്ക​ട​വി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​തി​നി​ടെ കാ​ൽ തെ​റ്റി വീ​ണു.

കു​ട്ടി​യെ തി​ര​യു​ന്ന​തി​നി​ടെ പി​താ​വും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. മൂ​ത്ത​മ​ക​ൻ ശാ​നി​ബി​നെ (ഒ​ൻ​പ​ത്) ര​ക്ഷ​പെ​ടു​ത്തി​യി​രു​ന്നു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ബ​ന്ധു​വാ​യ പെ​ണ്‍​കു​ട്ടി വി​വ​ര​മ​റി​യി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം നാ​ട്ടു​കാ​ര​റി​യു​ന്ന​ത്. തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ എ​ത്തി​യ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ സ​ർ​വീ​സ്, ഇ​ആ​ർ​എ​ഫ് ട്രോ​മാ​കെ​യ​ർ വോ​ള​ണ്ടി​യ​ർ​മാ​ർ, തു​ട​ങ്ങി​യ​വ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഇ​വ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​ർ​ന്നു​വ​രി​ക​യാ​യി​രു​ന്നു.