ക​വ​ള​പ്പാ​റ ദു​ര​ന്തം: 24 വീ​ടു​ക​ൾ​ക്ക് ഇ​ന്ന് ത​റ​ക്ക​ല്ലി​ടും
Saturday, September 26, 2020 11:34 PM IST
എ​ട​ക്ക​ര: ക​വ​ള​പ്പാ​റ ദു​ര​ന്ത​ബാ​ധി​ത​ർക്കായി സം​സ്ഥാ​ന സ​ർ​ക്കാ​ർ ഫ​ണ്ടു​പ​യോ​ഗി​ച്ച് പോ​ത്ത്ക​ല്ല് ഞെ​ട്ടി​ക്കു​ള​ത്ത് നി​ർ​മി​ക്കു​ന്ന 24 വീ​ടു​ക​ൾ​ക്ക് ഇ​ന്നു ത​റ​ക്ക​ല്ലി​ടും. 2019 ഓ​ഗ​സ്റ്റ് എ​ട്ടി​നു​ണ്ടാ​യ ക​വ​ള​പ്പാ​റ ദു​ര​ന്ത​ത്തി​ൽ വീ​ടും, സ്ഥ​ല​വും ന​ഷ്ട​മാ​യ 24 കു​ടും​ബ​ത്തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ പ​ത്ത് ല​ക്ഷം വീ​തം അ​നു​വ​ദി​ച്ചി​രു​ന്നു. 24 കു​ടും​ബം സ​ർ​ക്കാ​ർ തു​ക ഉ​പ​യോ​ഗി​ച്ച് ഒ​രേ സ്ഥ​ല​ത്താ​ണ് വീ​ടു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്.

പോ​ത്ത്ക​ല്ല് ഞെ​ട്ടി​ക്കു​ളം ടൗ​ണി​നോ​ട് ചേ​ർ​ന്ന് വി​ല​ക്ക് വാ​ങ്ങി​യ ഒ​രേ​ക്ക​ർ 88 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് 24 പേ​ർ​ക്കും വീ​ടൊ​രു​ങ്ങു​ന്ന​ത്. 24 സെ​ന്‍റ് സ്ഥ​ലം റോ​ഡി​നും, ര​ണ്ട് കി​ണ​റു​ക​ൾ നി​ർ​മി​ക്കാ​നും മാ​റ്റി വെ​ച്ചു. എ​ല്ലാ വീ​ട്ടി​ലേ​ക്കും 12 അ​ടി വീ​തി​യു​ള്ള റോ​ഡും നി​ർ​മി​ച്ചു. 24 വീ​ടു​ക​ൾ​ക്കും ഇ​ന്നു ത​റ​ക്ക​ല്ലി​ടും. പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.