രാ​മ​ൻചാ​ടി ശു​ദ്ധ​ജ​ല പ​ദ്ധ​തി നി​ർ​മാ​ണപ്രവൃത്തി ഉ​ദ്ഘാ​ട​നം ഒ​ക്ടോ​ബ​ർ ഏ​ഴി​ന്
Sunday, September 27, 2020 11:22 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ പ​ട്ട​ണ​ത്തി​ലെ ശു​ദ്ധ​ജ​ല പ്ര​ശ്നം ശാ​ശ്വ​ത​മാ​യി പ​രി​ഹ​രി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ച് ത​യാ​റാ​ക്കി​യ അ​ലി​ഗ​ഡ് രാ​മ​ൻ​ചാ​ടി ശു​ദ്ധ​ജ​ല പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ഒ​ക്ടോ​ബ​ർ ഏ​ഴി​ന് ഉ​ച്ച​ക്ക് 12 മ​ണി​ക്ക് ജ​ല​വി​ഭ​വ മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ക്കും.
ന​ഗ​ര​സ​ഭ സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യ​നു​സ​രി​ച്ചാ​ണ് 2017-18 സം​സ്ഥാ​ന ബ​ജ​റ്റി​ൽ കി​ഫ്ബി പ​ദ്ധ​തി​യാ​യി 92.50 കോ​ടി രൂ​പ രാ​മ​ൻ​ചാ​ടി പ​ദ്ധ​തി​ക്കാ​യി ഗ​വ​ണ്‍​മെ​ന്‍റ് അ​നു​വ​ദി​ച്ച​ത്.​തു​ട​ർ​ന്ന് ഇ​തി​ന്‍റെ ഭ​ര​ണ സാ​ങ്കേ​തി​ക ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് നി​ർ​മാ​ണ സ​ജ്ജ​മാ​യി​രി​ക്കു​ക​യാ​ണ്.
ഏ​ലം​കു​ളം പ​ഞ്ചാ​യ​ത്തി​ലെ രാ​മ​ൻ ചാ​ടി പു​ഴ ക​ട​വി​ൽ കി​ണ​ർ നി​ർ​മ്മി​ച്ച് അ​ലി​ഗ​ഡ് കാ​ന്പ​സി​ൽ നി​ർ​മി​ക്കു​ന്ന ജ​ല​സം​ഭ​ര​ണി​യി​ലേ​ക്ക് വെ​ള്ള​മ​ടി​ച്ചു ക​യ​റ്റി അ​വി​ടെ നി​ന്നും ശു​ദ്ധീ​ക​രി​ച്ചു ന​ഗ​ര​പ്ര​ദേ​ശ​ത്തേ​ക്ക് പൈ​പ്പ് ലൈ​നി​ട്ടു സ്വാ​ഭാ​വി​ക​മാ​യി ജ​ല​മെ​ത്തി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. 10 എം​എ​ൽ​ഡി പ്ര​തി​ദി​ന ശേ​ഷി​യു​ള്ള പ​ദ്ധ​തി വ​രു​ന്ന 50 വ​ർ​ഷ​ത്തെ ന​ഗ​ര​ത്തി​ന്‍റെ ശു​ദ്ധ​ജ​ല ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. പ​ദ്ധ​തി​യി​ൽ 35.77 കോ​ടി രൂ​പ​യും ന​ഗ​ര​പ്ര​ദേ​ശ​ത്തെ പ​ഴ​കി​യ പൈ​പ്പ് ലൈ​നു​ക​ൾ മാ​റ്റി ന​വീ​ന ജി​ഐ പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള​താ​ണ്. 26.40 കോ​ടി രൂ​പ കി​ണ​റും ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റും സ്ഥാ​പി​ക്കാ​നും ബാ​ക്കി സം​ഖ്യ അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള​തു​മാ​ണ്.
പ​ദ്ധ​തി​ക​ൾ​ക്കാ​യി ന​ഗ​ര​സ​ഭ​യു​ടെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച് അ​ലി​ഗ​ഡ് സ​ർ​വ​ക​ലാ​ശാ​ല ക്യാ​ന്പ​സി​ൽ 1.5 ഏ​ക്ക​ർ ഭൂ​മി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​ത് പ്ര​കാ​രം അ​ലി​ഗ​ഡ് ക്യാ​ന്പ​സി​നാ​വ​ശ്യ​മാ​യ വെ​ള്ള​വും ഏ​ലം​കു​ളം, അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലേ​ക്ക് ഓ​രോ ഡെ​ഡി​ക്കേ​റ്റ്ഡ് ലൈ​നും പ​ദ്ധ​തി​യി​ൽ നി​ന്ന് ന​ൽ​കും.​കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റിയാ​ണ് പ​ദ്ധ​തി നി​ർവഹി​ക്കു​ന്ന​ത്.
പെ​രി​ന്ത​ൽ​മ​ണ്ണ ഹ​ഷ്മി ട​വ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വെ​ച്ച് ഒ​ക്ടോ​ബ​ർ ഏ​ഴി​ന് ഉ​ച്ച​ക്ക് 12 മ​ണി​ക്കാ​ണ് നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം. ച​ട​ങ്ങി​ൽ മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​കും. പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം.​മു​ഹ​മ്മ​ദ് സ​ലിം സ്വാ​ഗ​തം ആ​ശം​സി​ക്കും. വാ​ട്ട​ർ അ​തോ​റി​റ്റി ടെ​ക്നി​ക്ക​ൽ മെ​ന്പ​ർ ജി.​ശ്രീ​കു​മാ​ർ റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ക്കും.