ട്രോ​മ കെ​യ​ർ വോ​ള​ണ്ടി​യ​ർ​മാ​ർ കാ​ട് തെ​ളി​ച്ച് മാ​തൃ​ക​യാ​യി
Sunday, September 27, 2020 11:22 PM IST
കാ​ളി​കാ​വ്: വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​നും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും നി​ര​ന്ത​രം അ​പ​ക​ട​മു​ണ്ടാ​യി​രു​ന്ന കാ​ട് വെ​ട്ടി​തെ​ളി​ച്ച് സ്റ്റേ​ഷ​ൻ യൂ​ണി​റ്റ് ട്രോ​മ കെ​യ​ർ വോ​ള​ണ്ടി​യ​ർ​മാ​ർ മാ​തൃ​ക​യാ​യി. ചോ​ക്കാ​ട് നാ​ൽ​പ​ത് സെ​ന്‍റ് റോ​ഡി​ലെ കാ​ട് വെ​ട്ടി​യാ​ണ് ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കി​യ​ത്. ചോ​ക്കാ​ട് മു​ത​ൽ പെ​ട​യ​ന്താ​ൾ വ​രെ റോ​ഡി​ന്‍റെ ഇ​രു ഭാ​ഗ​വും കാ​ട് മൂ​ടി ഗ​താ​ഗ​തം ദു​രി​ത​പൂ​ർ​ണ​മാ​യി​രു​ന്നു. കാ​ട്ടു​പ​ന്നി​ക​ളും മ​ല​ന്പാ​ന്പും ഉ​ൾ​പ്പെ​ടെ വ​ന്യ​മൃ​ഗ​ങ്ങ​ൾ റോ​ഡ​രി​കി​ലെ കാ​ട്ടി​ലു​ള്ള​ത് കാ​ണാ​തെ പ​ല​പ്പോ​ഴും ബൈ​ക്ക് യാ​ത്രി​ക​രും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും അ​പ​ക​ട​ത്തി​ൽ പെ​ട്ടി​രു​ന്നു.
ഈ ​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് വേ​ണ്ടി പ്ര​ദേ​ശ​വാ​സി കൂ​ടി​യാ​യ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പൈ​നാ​ട്ടി​ൽ അ​ഷ്റ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ട്രോ​മ കെ​യ​ർ വോ​ള​ണ്ടി​യ​ർ​മാ​ർ ഞാ​യ​റാ​ഴ്ച രാ​വി​ലെ ആ​രം​ഭി​ച്ച പ്ര​വ​ർ​ത്തി വൈ​കു​ന്നേ​രം നാ​ല് മ​ണി​യോ​ടെ​യാ​ണ് അ​വ​സാ​നി​ച്ച​ത്. കാ​ളി​കാ​വ് എ​സ്ഐ ടി.​പി.​മു​സ്ത​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു.