അ​മ​ര​ന്പ​ല​ത്ത് 109 കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ട്ട​യം; ഉ​ത്ത​ര​വി​റ​ങ്ങി
Wednesday, September 30, 2020 12:03 AM IST
പൂ​ക്കോ​ട്ടും​പാ​ടം: അ​മ​ര​ന്പ​ല​ത്ത് 109 കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ട്ട​യം ല​ഭ്യ​മാ​ക്കി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​റ​ങ്ങി. ഗു​ണ​ഭോ​ക്താ​ക്ക​ളെ സ​ന്തോ​ഷ​വാ​ർ​ത്ത അ​റി​യി​ക്കാ​ൻ ഉ​ള്ളാ​ട് എ​ൽ​പി സ്കൂ​ളി​ൽ യോ​ഗം ചേ​ർ​ന്നു.​അ​മ​ര​ന്പ​ലം വി​ല്ലേ​ജി​ലെ പു​തി​യ​ക​ളം, പു​തി​യ​ക്കോ​ട്, ത​രി​ശ്, മാ​ന്പൊ​യി​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലെ 109 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് പ​ട്ട​യം ല​ഭ്യ​മാ​ക്കി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​റ​ങ്ങി​യ​ത്. എ​ണ്‍​പ​തോ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ട്ട​യം ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്നും യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. അ​ൻ​പ​തു വ​ർ​ഷ​ത്തോ​ള​മാ​യു​ള്ള ഇ​വ​രു​ടെ കാ​ത്തി​രി​പ്പി​നാ​ണ് പ​ട്ട​യം ല​ഭി​ച്ച​തോ​ടെ അ​ന്ത്യ​മാ​യ​ത്. പ​ട്ട​യം ഇ​ല്ലാ​ത്ത​തി​നാ​ൽ ബാ​ങ്ക് ലോ​ണ്‍ ഉ​ൾ​പ്പ​ടെ ല​ഭ്യ​മാ​കാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു ഇ​വ​ർ. വാ​ർ​ഡം​ഗ​വും നി​ല​വി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റും ആ​യ പി.​എം.​ബി​ജു ന​ൽ​കി​യ അ​പേ​ക്ഷ​യി​ൽ സെ​പ്റ്റം​ബ​ർ 23നാ​ണ് റ​വ​ന്യൂ വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.
1963ലെ ​ഭൂ​പ​രി​ഷ്ക​ര​ണ നി​യ​മം 96 വ​കു​പ്പ് പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. അ​മ​ര​ന്പ​ലം വി​ല്ലേ​ജി​ലെ കാ​ർ​ത്യാ​യ​നി ത​ന്പാ​ട്ടി​യി​ൽ നി​ന്നും സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത 40.89 ഏ​ക്ക​ർ ഭൂ​മി ക്കാ​ണ് പ​ട്ട​യം ല​ഭ്യ​മാ​കു​ന്ന​ത് . സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ 50 വ​ർ​ഷ​ത്തി​ൽ പ​ര​മാ​യി ഇ​വി​ടെ സ്ഥി​ര​താ​മ​സ​ക്കാ​രാ​ണ്. തു​ട​ർ ന​ട​പ​ടി കൈ​ക്കൊ​ള്ളാ​ൻ ജി​ല്ലാ ക​ള​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഉ​ള്ളാ​ട് സ്കൂ​ളി​ൽ ചേ​ർ​ന്ന യോ​ഗം പി.​വി.​അ​ൻ​വ​ർ എം. ​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​നി​ഷ ക​ട​വ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം.​ബി​ജു പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ, ടി.​പി.​ഹം​സ,അ​നി​ത രാ​ജു, ഗം​ഗാ​ദേ​വി ശ്രീ​രാ​ഗം, ഫാ​ത്തി​മ ന​സീ​റ, ഇ​ല്ലി​ക്ക​ൽ ഹു​സൈ​ൻ, ഒ.​ഷാ​ജി, സി​പി​എം നി​ല​ന്പൂ​ർ ഏ​രി​യാ സെ​ക്ര​ട്ട​റി ഇ.​പ​ദ്മാ​ക്ഷ​ൻ, ലോ​ക്ക​ൽ സെ​ക്ര​ട്ട​റി വി.​കെ.​അ​ന​ന്ത​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.