ര​ക്ത​ദാ​ന ​ദി​ന​ത്തി​ൽ പ്ലാ​സ്മ ന​ൽ​കി ജില്ലാ ക​ള​ക്ട​റും സ​ഹ​പ്ര​വ​ർ​ത്ത​ക​രും
Thursday, October 1, 2020 11:14 PM IST
മ​ല​പ്പു​റം: കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ദേ​ശീ​യ സ​ന്ന​ദ്ധ ര​ക്ത​ദാ​ന ദി​ന​ത്തി​ൽ മാ​തൃ​കാ പ്ര​വ​ർ​ത്ത​ന​വു​മാ​യി ജി​ല്ലാ ക​ള​ക്ട​ർ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ. കോ​വി​ഡ് ബാ​ധി​ച്ച് അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള​വ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ പ്ലാ​സ്മ ദാ​നം ചെ​യ്താ​ണ് ക​ള​ക്ട​റും സ​ഹ​പ്ര​വ​ർ​ത്ത​ക​രും മാ​തൃ​ക​യാ​യ​ത്. അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ വി​ഷ്ണു​രാ​ജ്, ഗ​ണ്‍​മാ​ൻ ടി. ​വി​നു, ഡ്രൈ​വ​ർ കെ.​എം.പ്ര​സാ​ദ് എ​ന്നി​വ​രും ക​ള​ക്ട​ർ​ക്കൊ​പ്പം സ്വ​യം സ​ന്ന​ദ്ധ​രാ​യി മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി പ്ലാ​സ്മ ന​ൽ​കി.
ഓ​ഗ​സ്റ്റ് 14നാ​ണ് ജി​ല്ലാ ക​ള​ക്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. 22ന് ​കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യി. ജി​ല്ല​യി​ൽ കാ​റ്റ​ഗ​റി സി ​ടൈ​പ്പ് രോ​ഗി​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കോ​വി​ഡ് അ​തി​ജീ​വി​ച്ച​വ​രെ​ല്ലാം പ്ലാ​സ്മ ന​ൽ​കാ​ൻ സ​ന്ന​ദ്ധ​രാ​വ​ണ​മെ​ന്ന് ക​ള​ക്ട​ർ അ​ഭ്യ​ർ​ഥി​ച്ചു. ഇ​തൊ​രു വ​ർ​ഷം വ​രെ സൂ​ക്ഷി​ച്ചു വയ്ക്കാ​ൻ സാ​ധി​ക്കും. പ​തി​നെ​ട്ടി​നും അ​ന്പ​തി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള 55 കി​ലോ​യി​ല​ധി​കം ഭാ​ര​മു​ള്ള കോ​വി​ഡ് വി​മു​ക്ത​രി​ൽ നി​ന്നാ​ണ് പ്ലാ​സ്മ ശേ​ഖ​രി​ക്കു​ന്ന​ത്. ദേ​ശീ​യ സ​ന്ന​ദ്ധ ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ത്തി​യ ച​ട​ങ്ങി​ലാ​ണ് ഇ​വ​ർ പ്ലാ​സ്മ ന​ൽ​കി​യ​ത്.