പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൈ​ക്കി​ളും ഫു​ട്ബോ​ൾ കി​റ്റും ന​ൽ​കി
Thursday, October 1, 2020 11:14 PM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ മേ​ഖ​ല​യി​ലെ പ്രാ​ക്ത​ന ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ളാ​യ ആ​ദി​വാ​സി​ക​ളു​ടെ സാ​മൂ​ഹി​ക ഉ​ന്ന​മ​നം ല​ക്ഷ്യം വെ​ച്ച് പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു.​അ​ബ്ദു​ൾ ക​രീ​മി​ന്‍റെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചാ​ണ് വെ​റ്റി​ല​ക്കൊ​ല്ലി പാ​ല​ക്ക​യം ആ​ദി​വാ​സി കോ​ള​നി​യി​ൽ വെ​ച്ച് വി​ത​ര​ണം ന​ട​ത്തി​യ​ത്.
ഇ​ത​നു​സ​രി​ച്ച് ആ​ദി​വാ​സി ഉൗ​രി​ലെ യു​വാ​ക്ക​ൾ​ക്ക് ഫു​ട്ബോ​ൾ കി​റ്റു​ക​ൾ, സ്പോ​ർ​ട്സ് കി​റ്റു​ക​ൾ, പു​സ്ത​ക​ങ്ങ​ൾ, ചെ​റി​യ കു​ട്ടി​ക​ൾ​ക്കാ​യി സൈ​ക്കി​ളു​ക​ൾ എ​ന്നി​വ​യാ​ണ് ന​ൽ​കി​യ​ത്. നി​ല​ന്പൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ ജ​മേ​ഷ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. മ​റ്റ് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ, പൊ​തു​പ്ര​വ​ർ​ത്ത​ക​രെ ആ​ദി​വാ​സി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.