ചു​ങ്ക​ത്ത​റ ഗ്രാ​മീ​ണ ബാ​ങ്കി​ൽ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണം
Thursday, October 1, 2020 11:18 PM IST
എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ ഗ്രാ​മീ​ണ ബാ​ങ്കി​ൽ ഇ​ട​പാ​ടു​കാ​ർ​ക്കാ​യി കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​വേ​ദ​നം. യം​ഗ് മെ​ൻ​സ് ലൈ​ബ്ര​റി സെ​ക്ര​ട്ട​റി മൈ​ലാ​ടി റ​ഹ്മ​ത്തു​ള്ള​യാ​ണ് ഗ്രാ​മീ​ണ ബാ​ങ്ക് ജ​ന​റ​ൽ മാ​നേ​ജ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യ​ത്. വാ​യ​്പ മു​ത​ൽ പെൻ​ഷ​ൻ വ​രെ​യു​ള്ള എ​ല്ലാ​വി​ധ ഇ​ട​പാ​ടു​ക​ൾ​ക്കു​മാ​യി നൂ​റ് ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ബാ​ങ്കി​ലെ​ത്തു​ന്ന​ത്. എ​ന്നാ​ൽ ബ്രാ​ഞ്ചി​ൽ ഇ​ത്ര​യ​ധി​കം ഇ​ട​പ​ാടു​കാ​രെ ഉ​ൾ​ക്കൊ​ള്ളാ​നു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ല.
പെ​ൻ​ഷ​ൻ വാ​ങ്ങാ​നെ​ത്തു​ന്ന വൃ​ദ്ധ​രു​ൾ​പ്പ​ടെ​യു​ള്ള ഇ​ട​പാടു​കാ​ർ ഇ​പ്പോ​ൾ പ​ാടെ ദു​രി​ത​ത്തി​ലാ​ണ്. എ​ടി​എം കാ​ർ​ഡ് വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും കൗ​ണ്ട​ർ സ്ഥാ​പി​ക്കാ​ത്ത​തി​നാ​ൽ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്നു​മി​ല്ല. അ​ടി​യ​ന്തി​ര​മാ​യി പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.