കാ​വ്യ​യ്ക്കും കാ​ർ​ത്തി​ക​യ്ക്കും വീ​ടെ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​യി
Monday, October 19, 2020 11:57 PM IST
എ​ട​ക്ക​ര: ക​വ​ള​പ്പാ​റ മു​ത്ത​പ്പ​ൻ​കു​ന്ന് ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ അ​മ്മ​യും സ​ഹോ​ദ​ര​ങ്ങ​ളു​മ​ട​ക്കം കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​ർ ന​ഷ്ട​പ്പെ​ട്ട കാ​വ്യ​യ്ക്കും കാ​ർ​ത്തി​ക​യ്ക്കും വീ​ടെ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​യി. ഇ​ന്ന​ലെ മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കാ​വ്യ​യും കാ​ർ​ത്തി​ക​യും രാ​ഹു​ൽ​ഗാ​ന്ധി​യി​ൽ നി​ന്നും ത​ങ്ങ​ളു​ടെ സ്നേ​ഹ​ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ ഏ​റ്റു​വാ​ങ്ങി.
ഉ​റ്റ​വ​ർ ന​ഷ്ട​പ്പെ​ട്ട വേ​ദ​ന​യി​ലും ആ​ന​ന്ദ​ക്ക​ണ്ണീ​രി​ന്‍റെ വേ​ദി​യാ​യി മാ​റി താ​ക്കോ​ൽ​ദാ​ന ച​ട​ങ്ങ്. 2019-ആ​ഗ​സ്റ്റ് എ​ട്ടി​നു​ണ്ടാ​യ ക​വ​ള​പ്പാ​റ മു​ത്ത​പ്പ​ൻ​കു​ന്നി​ലെ ഉ​രു​ൾ​പൊ​ട്ട​ലി​ലാ​ണ് കാ​വ്യ​ക്കും കാ​ർ​ത്തി​ക​യ്ക്കും ഉ​റ്റ​വ​രെ ന​ഷ്ട​പ്പെ​ട്ട​ത്. മാ​താ​വ്, മൂ​ന്ന് സ​ഹോ​ദ​ര​ങ്ങ​ൾ, അ​മ്മ​യു​ടെ പി​താ​വ് എ​ന്നി​വ​രാ​ണ് അ​ന്ന് ദു​ര​ന്ത​ത്തി​നി​ര​ക​ളാ​യ​ത്. ദു​ര​ന്ത നാ​ളി​ൽ ഇ​രു​വ​രും പ​ഠ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ല​ക്കാ​ടും വ​യ​നാ​ടും സ്കൂ​ൾ ഹോ​സ്റ്റ​ലി​ലാ​യി​രു​ന്നു.
ഓ​ണ​ത്തി​നു വീ​ട്ടി​ലെ​ത്താ​ൻ കൊ​തി​ച്ച കു​രു​ന്നു ബാ​ല്യ​ങ്ങ​ളെ എ​തി​രേ​റ്റ​തു അ​മ്മ സു​ശീ​ല, സ​ഹോ​ദ​ര​ങ്ങ​ളാ​യ കാ​ർ​ത്തി​ക്, കി​ഷോ​ർ, ക​മ​ൽ, മു​ത്ത​ച്ഛ​ൻ ആ​ന​ക്കാ​ര​ൻ പാ​ല​ൻ എ​ന്നി​വ​രു​ടെ വേ​ർ​പാ​ടി​ന്‍റെ വാ​ർ​ത്ത​യാ​ണ്. എ​ല്ലാ​വ​രും ന​ഷ്ട​പ്പെ​ട്ട സ​ഹോ​ദ​രി​മാ​ർ ബ​ന്ധു​ക്ക​ളു​ടെ സം​ര​ക്ഷ​ണ​യി​ലാ​യി​രു​ന്നു. ഇ​വ​രു​ടെ ദു​ര​ന്ത​ക​ഥ​യ​റി​ഞ്ഞ രാ​ഹു​ൽ​ഗാ​ന്ധി കാ​വ്യ​യെ​യും കാ​ർ​ത്തി​ക​യെ​യും നേ​രി​ട്ടു ക​ണ്ട് വീ​ട് വാ​ഗ്ദാ​നം ചെ​യ്യു​ക​യാ​യി​രു​ന്നു.
പേ​ഴ്സ​ണ​ൽ അ​ക്കൗ​ണ്ടി​ൽ നി​ന്നു അ​ഞ്ചു ല​ക്ഷം രൂ​പ​യാ​ണ് ഇ​തി​നാ​യി ന​ൽ​കി​യ​ത്. ഈ​സ്റ്റ് ഏ​റ​നാ​ട് സ​ഹ​ക​ര​ണ ബാ​ങ്ക് വീ​ട് വ​യ്ക്കു​ന്ന​തി​ന് അ​ഞ്ച് സെ​ന്‍റ് സ്ഥ​ലം കൗ​ക്കാ​ട് വാ​ങ്ങി ന​ൽ​കു​ക​യും ചെ​യ്തു. ബാ​ക്കി തു​ക യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ക​ണ്ടെ​ത്തു​ക​യും ചെ​യ്തു.
ര​ണ്ട് മു​റി​ക​ൾ, സി​റ്റൗ​ട്ട്, ഡൈ​നിം​ഗ് റൂം, ​പ​ഠ​ന​മു​റി മ​റ്റ് അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യ​ട​ങ്ങി​യ​താ​ണ് വീ​ട്. വാ​ഗ്ദാ​നം പാ​ലി​ച്ച രാ​ഹു​ൽ ഗാ​ന്ധി​യി​ൽ നി​ന്നു വീ​ടി​ന്‍റെ താ​ക്കോ​ൽ ഏ​റ്റു​വാ​ങ്ങി​യ ധ​ന്യ​നി​മി​ഷം ഇ​രു​വ​ർ​ക്കും മ​റ​ക്കാ​നാ​കി​ല്ല.