"പ​ന്പ’ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​പ​രി​പാ​ടി 200 ദി​നം പി​ന്നി​ട്ടു
Monday, October 19, 2020 11:57 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സ്വ​കാ​ര്യ ആ​യു​ർ​വേ​ദ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന​യാ​യ പ്രൈ​വ​റ്റ് ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ പ്രാ​ക്ടീ​ഷ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ’പ​ന്പ’ കോ​വി​ഡ് കാ​ലം ത​ര​ണം ചെ​യ്യാ​ൻ ആ​രം​ഭി​ച്ച ഓ​ണ്‍​ലൈ​ൻ പ​ഠ​ന പ​രി​പാ​ടി ഇ​രു​നൂ​റാം ദി​നം പി​ന്നി​ട്ടു.
വൈ​കു​ന്നേ​രം 7.30 മു​ത​ൽ രാ​ത്രി 9.30 വ​രെ​യു​ള്ള സ​മ​യ​ത്താ​ണ് സൗ​ജ​ന്യ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​പ​രി​പാ​ടി. 25000ത്തി​ലേ​റെ ഡോ​ക്ട​ർ​മാ​രും 200 ലേ​റെ ആ​യു​ർ​വേ​ദ വി​ദ​ഗ്ധ​രും ഈ ​പ​രി​പാ​ടി​യി​ൽ ഭാ​ഗ​മാ​യി. 200ാം ദി​ന​ത്തി​ന്‍റെ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​ത്വി​ദ്യ​സം​ഭാ​ക്ഷ എ​ന്ന ആ​ശ​യ​സം​വാ​ദ​ത്തി​ന് വേ​ദി​യൊ​രു​ക്കി. ഒ​ല്ലൂ​ർ ആ​യു​ർ​വേ​ദ കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ൽ പി.​വി. പ്ര​സ​ന്ന മോ​ഹ​ൻ​കു​മാ​ർ ഉ​ദ്്ഘാ​ട​നം ചെ​യ്തു. പ​ന്പ മൊ​ബൈ​ൽ ആ​പ്പ് പ്ലേ​സ്റ്റോ​റി​ൽ ല​ഭ്യ​മാ​കു​ന്ന സൗ​ക​ര്യം പ​ന്പ പ്ര​സി​ഡ​ന്‍റ് ഡോ. ​പി. കൃ​ഷ്ണ​ദാ​സ് ആ​യു​ർ​വേ​ദ ഡോ​ക്ട​ർ മാ​ർ​ക്കാ​യി സ​മ​ർ​പ്പി​ച്ചു. ആ​യു​ർ​വേ​ദ കോ​ള​ജ് വ​കു​പ്പ് മേ​ധാ​വി​ക​ളാ​യ ഡോ. ​കി​രാ​ത​മൂ​ർ​ത്തി, ഡോ. ​പ്ര​സാ​ദ്, ഡോ. ​രാ​ഹു​ൽ നാ​യ​ർ, ഡോ. ​മു​ര​ളി കൃ​ഷ്ണ എ​ന്നി​വ​ർ ത​മ്മി​ൽ ശാ​സ്ത്ര ഭാ​ഗ​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യു​ള്ള വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ ന​ട​ന്നു. ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ മു​ൻ ഡ​യ​റ​ക്ട​ർ ഡോ. ​എം.​ആ​ർ വാ​സു​ദേ​വ​ൻ ന​ന്പൂ​തി​രി ച​ർ​ച്ച നി​യ​ന്ത്രി​ച്ചു.
ഡോ. ​എം.​മു​ര​ളി (കോ​ട്ട​ക്ക​ൽ ആ​ര്യ​വൈ​ദ്യ​ശാ​ല പ്ര​സി​ദ്ധീ​ക​ര​ണ വി​ഭാ​ഗം) വി​ഷ​യ സ​മാ​ഹ​ര​ണം ന​ട​ത്തി. കോ​വി​ഡ് 19 ന് ​ചി​കി​ത്സ ന​ൽ​കു​വാ​ൻ ആ​യു​ർ​വേ​ദ​ത്തെ അ​നു​വ​ദി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ​ന്പ പ്ര​സി​ഡ​ന്‍റ് ഡോ. ​പി. കൃ​ഷ്ണ​ദാ​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഡോ​ക്ട​ർ​മാ​രാ​യ പ​ത്രോ​സ് പ​ര​ത്തു​വ​യ​ലി​ൽ, ഡോ. ​പി.​എ​സ്. നാ​രാ​യ​ണ​ൻ​കു​ട്ടി, കെ.​ടി. വി​നോ​ദ് കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​ശ്യാം മോ​ഹ​ൻ സ്വാ​ഗ​ത​വും ഡോ ​കെ.​വി. സു​രേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.