തോ​ട്ട​പ്പാ​യ കു​ടി​വെ​ള്ള പ​ദ്ധ​തി
Tuesday, October 20, 2020 10:56 PM IST
കീ​ഴാ​റ്റൂ​ർ: കീ​ഴാ​റ്റൂ​ർ പ​ഞ്ചാ​യ​ത്തി​ലെ അ​രി​ക്ക​ണ്ടം​പാ​ക്ക് തോ​ട്ട​പ്പാ​യ പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​നു പ​രി​ഹാ​ര​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കി​യ തോ​ട്ട​പ്പാ​യ ജ​ല​വി​ത​ര​ണ പ​ദ്ധ​തി ക​മ്മീ​ഷ​ൻ ചെ​യ്തു. 50 കു​ടും​ബ​ങ്ങ​ൾ​ക്കു പ്ര​യോ​ജ​നം ല​ഭി​ക്കു​ന്ന ഈ ​പ​ദ്ധ​തി​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 13.50 ല​ക്ഷം രൂ​പ​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മൂ​ന്നു ല​ക്ഷ​വും അ​ട​ക്കം 16.50 ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വാ​യ​ത്.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ്് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഉ​മ്മ​ർ അ​റ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ എ​ൻ.​മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ കെ. ​നി​സാ​ർ, പി.​മു​ഹ​മ്മ​ദ് റാ​ഫി, അം​ഗം പി.​ജി​തേ​ഷ്, ഒ.​പി സി​യാ​ദ്, വി.​ഹം​സ, ബെ​ന്നി തോ​മ​സ്, കെ. ​നാ​രാ​യ​ണ​ൻ, വി.​ജ​യ​ച​ന്ദ്ര​ൻ, ഋ​തു​ന​ന്ദ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കി​ണ​റി​നും ടാ​ങ്കി​നും സ്ഥ​ലം സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ ഒ.​പി.​മു​ഹ​മ്മ​ദ് എ​ന്ന മാ​നു, ഒ.​പി. സൈ​യ്താ​ലി എ​ന്നി​വ​രെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു.