തി​രു​മാ​ന്ധാം​കു​ന്ന് പൂ​രം ന​വം​ബ​ർ നാ​ലി​ന്
Tuesday, October 20, 2020 10:58 PM IST
അ​ങ്ങാ​ടി​പ്പു​റം: അ​ങ്ങാ​ടി​പ്പു​റം തി​രു​മാ​ന്ധാം​കു​ന്ന് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ പൂ​രാ​ഘോ​ഷം ച​ട​ങ്ങു​ക​ൾ മാ​ത്ര​മാ​യി ന​വം​ബ​ർ നാ​ലി​ന് തു​ട​ങ്ങും. 11 ദി​വ​സ​ത്തെ പൂ​രം 14ന് ​സ​മാ​പി​ക്കും. മീ​ന​മാ​സ​ത്തി​ലെ മ​കീ​ര്യം ന​ക്ഷ​ത്ര​ത്തി​ൽ തു​ട​ങ്ങു​ന്ന വ​ള്ളു​വ​നാ​ട്ടി​ലെ മ​ഹോ​ത്സ​വ​മാ​യ തി​രു​മാ​ന്ധാം​കു​ന്ന് പൂ​രം കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ദേ​വി​യു​ടെ അ​നു​ജ്ഞാ​ച​ട​ങ്ങ് ന​ട​ത്തി വൃ​ശ്ചി​ക​മാ​സ​ത്തി​നു മു​ന്പാ​യി ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു.
മാ​ർ​ച്ച് 31 നാ​യി​രു​ന്നു ഈ ​വ​ർ​ഷ​ത്തെ പൂ​രം​പു​റ​പ്പാ​ട് ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്. എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും ന​ട​ത്തി​യ ശേ​ഷ​മാ​ണ് പൂ​രം മാ​റ്റി​വ​യ്ക്കേ​ണ്ടി വ​ന്ന​ത്. പൂ​ര​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി ന​ട​ക്കു​ന്ന ശു​ദ്ധി​ക​ല​ശം 31ന് ​തു​ട​ങ്ങും. ന​വം​ബ​ർ മൂ​ന്നു വ​രെ​യാ​ണ് ക​ല​ശം.

ജി​പി​എ​സ് ആ​വ​ശ്യ​മി​ല്ല

പെ​രി​ന്ത​ൽ​മ​ണ്ണ: സം​സ്ഥാ​ന​ത്തെ എ​ല്ലാ ച​ര​ക്കു വാ​ഹ​ന​ങ്ങ​ൾ​ക്കും ഡി​സം​ബ​ർ 31 വ​രെ ജി​പി​എ​സ് ഒ​ഴി​വാ​ക്കി ഫി​റ്റ്ന​സ് ന​ൽ​കാ​വു​ന്ന​താ​ണെ​ന്നു ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഉ​ത്ത​ര​വു ല​ഭി​ച്ച​താ​യി പെ​രി​ന്ത​ൽ​മ​ണ്ണ ജോ​യി​ന്‍റ് ആ​ർ​ടി​ഒ സി.​യു മു​ജീ​ബ് അ​റി​യി​ച്ചു.
വാ​ഹ​ന ഉ​ട​മ​ക​ൾ​ക്കു ഈ ​അ​വ​സ​രം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്.