നി​ൽ​പ്പുസ​മ​രം ന​ട​ത്തി
Tuesday, October 20, 2020 10:58 PM IST
എ​ട​ക്ക​ര: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് കേ​ര​ള റീ​ട്ടെ​യി​ൽ ഫൂ​ട്ട് വെ​യ​ർ അ​സോ​സി​യേ​ഷ​ന്‍റെ (കെ​ആ​ർ​എ​ഫ്എ) നേ​തൃ​ത്വ​ത്തി​ൽ ചു​ങ്ക​ത്ത​റ​യി​ൽ നി​ൽ​പ്പുസ​മ​രം സം​ഘ​ടി​പ്പി​ച്ചു.
ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നൂ​റു കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ല​ന്പൂ​ർ മ​ണ്ഡ​ലം ത​ല പ​രി​പാ​ടി​യാ​ണ് ചു​ങ്ക​ത്ത​റ​യി​ൽ ന​ട​ത്തി​യ​ത്. വാ​ട​ക​യി​ൽ ഇ​ള​വ് പ്ര​ഖ്യാ​പി​ക്കു​ക, കെ​ട്ടി​ട വാ​ട​ക നി​യ​ന്ത്ര​ണ നി​യ​മം ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​ക, ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ലെ അ​ശാ​സ്ത്രീ​യ ക​ട​യ​ട​പ്പി​ക്ക​ൽ ഒ​ഴി​വാ​ക്കു​ക, അ​ന​ധി​കൃ​ത തെ​രു​വു വാ​ഹ​ന ക​ച്ച​വ​ട​ങ്ങ​ൾ നി​ർ​ത്ത​ലാ​ക്കു​ക, പ്ര​തി​സ​ന്ധി​യി​ലാ​യ വ്യാ​പാ​രി​ക​ൾ​ക്കു പ​ലി​ശ​ര​ഹി​ത വാ​യ്പ അ​ട​ക്ക​മു​ള്ള പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്കു​ക, ഓ​ണ്‍​ലൈ​ൻ വ്യാ​പാ​രം നി​യ​ന്ത്രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം.
നി​ൽ​പ് സ​മ​രം വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി നി​ല​ന്പൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ​ഹ​ക്കീം ച​ങ്ക​ര​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് റ​ഷീ​ദ് കോ​ക്കാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ഹു​സൈ​ൻ ചു​ങ്ക​ത്ത​റ സ്വാ​ഗ​ത​വും ഹം​സ മാ​ക്സ് ഫൂ​ട്ട് വേയ​ർ ന​ന്ദി​യും പ​റ​ഞ്ഞു. രാ​ജേ​ഷ്, വാ​വ, ഷ​റ​ഫു ചാ​ലി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.