യു​വാ​വ് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ
Wednesday, October 21, 2020 9:59 PM IST
വേ​ങ്ങ​ര: യു​വാ​വ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ. പ​റ​പ്പൂ​ർ മ​ല്ല​പ്പ​റ​ന്പ് പു​ന്ന​ത്ത് സൈ​ത​ല​വി​യു​ടെ മ​ക​ൻ ഫൈ​സ​ലി​നെ (41) യാ​ണ് സ്വ​ന്തം വീ​ടി​ന്‍റെ പി​റ​കു​വ​ശ​ത്തു​ള്ള ഷെ​ഡി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്.. ഗു​ഡ്സ് ഓ​ട്ടോ​യി​ൽ മ​ത്സ്യ വി​ത​ര​ണം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. ഏ​താ​നും ദി​വ​സം മു​ന്പ് പ​നി ബാ​ധി​ച്ചി​രു​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ത​റ​വാ​ട്ടു​വീ​ട്ടി​ൽ നി​ന്നു കോ​ട്ട​ക്ക​ൽ മ​ത്സ്യ മാ​ർ​ക്ക​റ്റി​ൽ പോ​യി ഇ​ട​പാ​ടു​ക​ൾ തീ​ർ​ത്തു വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ ശേ​ഷ​മാ​ണ് സം​ഭ​വം. രാ​വി​ലെ ഏ​ഴു മ​ണി​യോ​ടെ​യാ​ണ് വീ​ട്ടു​കാ​ർ ഫൈ​സ​ലി​നെ തൂ​ങ്ങി​നി​ൽ​ക്കു​ന്ന​ത് ക​ണ്ട​ത്. ത​ന്‍റെ മ​ര​ണ​ത്തി​നു മ​റ്റാ​രും ഉ​ത്ത​ര​വാ​ദി​യ​ല്ലെ​ന്നു എ​ഴു​തി​യ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പും ക​ണ്ടെ​ത്തി.

തി​രൂ​ര​ങ്ങാ​ടി ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ൽ ഫ​ലം നെ​ഗ​റ്റീ​വാ​ണെ​ന്നു ക​ണ്ടെ​ത്തി. കോ​വി​ഡി​ന്‍റെ മ​നോ​വി​ഷ​മാ​ണ് ആ​ത്മ​ഹ​ത്യ​യ്ക്കു കാ​ര​ണ​മെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ഇ​ന്നു ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ വീ​ണാ​ലു​ക്ക​ൽ ജു​മാ മ​സ്ജി​ദി​ൽ ക​ബ​റ​ട​ക്കും. ഭാ​ര്യ: സാ​ജി​ത. മ​ക്ക​ൾ: സ​ഹീ​ർ, ഉ​സ്നാ​ന​സ്റി, മൊ​ഹ്സി​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: റം​ല, ജാ​ഫ​ർ, സാ​ജി​ത, ക​ലാം. മാ​താ​വ്: ന​ഫീ​സ.