റെ​യി​ൽ​വേ അ​ടി​പ്പാ​ത: നി​ർ​മാ​ണ പ്ര​വൃ​ത്തി തു​ട​ങ്ങി
Wednesday, October 21, 2020 11:13 PM IST
നി​ല​ന്പൂ​ർ:​ഏ​റെ​ക്കാ​ല​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ഷൊ​ർ​ണൂ​ർ-നി​ല​ന്പൂ​ർ പാ​ത​യി​ലെ രാ​മം​കു​ത്ത് റെ​യി​ൽ​വേ അ​ടി​പ്പാ​ത​യു​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി ആ​രം​ഭി​ച്ചു.

എ​റ​ണാ​കു​ളം തെ​ക്ക​നാ​ട്ട് സേ​വ്യ​ർ വ​ർ​ഗീ​സ് ക​ന്പ​നി​ക്കാ​ണ് നി​ർ​മാ​ണ ചു​മ​ത​ല. റ​യി​ൽ​വേ ഭൂ​മി​യോ​ട് ചേ​ർ​ന്ന് സ്ഥി​തി ചെ​യ്യു​ന്ന മ​ര ക​ഷ്ണ​ങ്ങ​ൾ ക്ര​യി​ൻ ഉ​പ​യോ​ഗി​ച്ച് നീ​ക്കം ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ആ​ദ്യ ഘ​ട്ട​ത്തിൽ ന​ട​ക്കു​ന്ന​ത്. നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളും പ്ര​ദേ​ശ​ത്തേ​ക്ക് എ​ത്തി​ക്കു​ന്നു​ണ്ട്. അ​ടി​പ്പാ​ത​യു​ടെ കി​ഴ​ക്ക് വ​ശം ഉ​യ​ർ​ന്ന പ്ര​ദേ​ശ​മാ​യ​തി​നാ​ൽ ഇ​വി​ടെ സ​ർ​വീ​സ് റോ​ഡ് വേ​ണ്ടി വ​രും.

പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ചി​ര​കാ​ല അ​ഭി​ലാ​ഷ​മാ​ണ് യാ​ഥാ​ർ​ത്ഥ്യ​മാ​കു​ന്ന​ത്. അ​തെ​സ​മ​യം നി​ല​ന്പൂ​ർ റ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ 35.27 കോ​ടി​യു​ടെ അ​ടി​പ്പാ​ത നി​ർ​മാ​ണ​ത്തി​നു​ള​ള ഡ്രൗ​യിം​ഗ് റ​യി​ൽ​വെ അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്.

റെയി​ൽ​വെ സ്റ്റേ​ഷ​ന് സ​മീ​പം നി​ല​ന്പൂ​ർ പെ​രി​ന്പി​ലാ​വ് പാ​ത​യി​ൽ അ​ടി​പ്പാ​ത നി​ർ​മി​ക്കാ​നാ​ണ് റ​യി​ൽ​വെ​യു​ടെ സാ​ങ്കേ​തി​കാ​നു​മ​തി ല​ഭി​ച്ച​ത്.