വ​നാ​വ​കാ​ശ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ക്ക​ണം
Friday, October 23, 2020 10:45 PM IST
പോ​ത്തു​ക​ല്ല്: പോ​ത്തു​ക​ല്ല് പ​ഞ്ചാ​യ​ത്തി​ലെ വ​നാ​വ​കാ​ശ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ച് തു​ട​ർ ന​ട​പ​ടി​ക​ൾ അ​ടി​യ​ന്തി​ര​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. സു​ഗ​ത​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
2006-ലെ ​വ​നാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം വ​ന​ഭൂ​മി​യി​ൽ താ​മ​സ​ക്കാ​രാ​യ വ​ന​വാ​സി​ക​ളാ​യ ആ​ദി​വാ​സി​ക​ൾ​ക്ക് വ​ന​ഭൂ​മി ല​ഭ്യ​മാ​ക്കു​ന്ന​തി​ന് വ​നാ​വ​കാ​ശ ക​മ്മി​റ്റി​യു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ന​ട​പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നു. നി​ല​വി​ൽ പോ​ത്തു​ക​ല്ല് പ​ഞ്ചാ​യ​ത്തി​ൽ വ​നാ​വ​കാ​ശ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചി​ട്ടി​ല്ല. ഇ​ത് പോ​ത്തു​ക​ല്ല് പ​ഞ്ചാ​യ​ത്തി​ലെ കു​ന്പ​ള​പ്പാ​റ, ത​രി​പ്പ​പ്പൊ​ട്ടി, വാ​ണി​യ​ന്പു​ഴ, ഇ​രു​ട്ടു​കു​ത്തി, ത​ണ്ട​ൻ​ക​ല്ല് എ​ന്നീ കോ​ള​നി​ക​ളി​ലെ ആ​ളു​ക​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് ത​ട​സ​മാ​യി നി​ൽ​ക്കു​ക​യാ​ണെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.