ചോ​ക്കാ​ട്ട് സീ​റ്റ് ധാ​ര​ണ പൂ​ർ​ത്തി​യാ​യി
Friday, October 23, 2020 10:45 PM IST
കാ​ളി​കാ​വ്: ത​ദ്ദേ​ശ തെ​ഞ്ഞെ​ടു​പ്പി​നു ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ചോ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ മു​ന്ന​ണി​ക​ൾ സീ​റ്റ് ധാ​ര​ണ​യി​ലെ​ത്തി. യു​ഡി​എ​ഫി​ൽ കോ​ണ്‍​ഗ്ര​സ് 10 സീ​റ്റി​ലും മു​സ്ലിം​ലീ​ഗ് എ​ട്ടു സീ​റ്റി​ലും മ​ത്സ​രി​ക്കും. ഇ​ട​തു​മു​ന്ന​ണി​യി​ൽ സി​പി​ഐ ഒ​രു സീ​റ്റി​ലും സ്വ​ത​ന്ത്ര​രെ ഇ​റ​ക്കി വി​ക​സ​ന മു​ന്ന​ണി​യാ​യി സി​പി​എം 17 സീ​റ്റി​ലും മ​ത്സ​രി​ക്കും. ആ​ന​ക്ക​ല്ല്, വെ​ടി​വെ​ച്ച​പാ​റ, ഉ​ദ​രം​പൊ​യി​ൽ, കൂ​രി​പ്പൊ​യി​ൽ, ഒ​റ​വ​ൻ​കു​ന്ന് വാ​ർ​ഡു​ക​ളി​ൽ വി​ക​സ​ന മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളെ മ​ത്സ​രി​പ്പി​ക്കാ​നാ​ണ് സി​പി​എം തീ​രു​മാ​നം. 12 വാ​ർ​ഡു​ക​ളി​ൽ സി​പി​എം ഒൗ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​ക​ളെ​യും മ​ത്സ​രി​പ്പി​ക്കും. തീ​രു​മാ​ന​വും പ്ര​ഖ്യാ​പ​ന​വും ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ ഉ​ണ്ടാ​കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. നി​ല​വി​ലെ ആ​റു അം​ഗ​ങ്ങ​ളി​ൽ ഷാ​ഹി​ന ഗ​ഫൂ​ർ മാ​ത്ര​മാ​ണ് മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്.
സി​പി​ഐ ര​ണ്ടാം വാ​ർ​ഡാ​യ മ​ന്പാ​ട്ടു​മൂ​ല​യി​ലാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. യു​ഡി​എ​ഫി​ൽ പ​ല പു​തു​മു​ഖ​ങ്ങ​ളും ഇ​ത്ത​വ​ണ ലി​സ്റ്റി​ൽ ഇ​ടം നേ​ടി​യി​ട്ടു​ണ്ട്. ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചി​ല്ലെ​ങ്കി​ലും പ​ല സ്ഥാ​നാ​ർ​ഥി​ക​ളും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​ട്ടു​ണ്ട്.