ശു​ദ്ധ​ജ​ല സം​ഭ​ര​ണി നീ​ക്കം ചെ​യ്യ​ണ​മെ​ന്നു ക​ള​ക്ട​ർ
Friday, October 23, 2020 10:47 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ആ​ലി​പ്പ​റ​ന്പ് മു​ഴ​ന്ന​മ​ണ്ണ​യി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥാ​പി​ച്ച ശു​ദ്ധ​ജ​ല സം​ഭ​ര​ണി ഈ ​മാ​സം 27ന​കം നീ​ക്കം ചെ​യ്യ​ണ​മെ​ന്ന ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​ൽ പ്ര​തി​ഷേ​ധി​ച്ചു സി​പി​എം പ്ര​വ​ർ​ത്ത​ക​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. പൂ​ണോ​ത്ത് കോ​ള​നി​യി​ലെ പ​തി​നേ​ഴു എ​സ്‌​സി കു​ടും​ബ​ങ്ങ​ൾ​ക്ക് ശു​ദ്ധ​ജ​ല വി​ത​ര​ണ​ത്തി​നു ര​ണ്ടാ​യി​ര​ത്തി മൂ​ന്നി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കി​യ​താ​ണ് ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി. ഇ​രു​പ​ത്തി​ഏ​ഴി​ന​കം നീ​ക്കം ചെ​യ്യാ​ൻ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കാ​ണ് ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.
ജ​ല​സം​ഭ​ര​ണി സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ല​ത്തി​ന്‍റെ ഉ​ട​മ​യു​ടെ അ​പേ​ക്ഷ​യി​ലാ​യി​രു​ന്നു ക​ള​ക്ട​റു​ടെ ന​ട​പ​ടി. സം​ഭ​ര​ണി അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച​താ​ണ് എ​ന്നാ​യി​രു​ന്നു സ്ഥ​ലം ഉ​ട​മ​യു​ടെ പ​രാ​തി. പ​തി​നേ​ഴു വ​ർ​ഷ​മാ​യി സ്ഥി​തി ചെ​യ്യു​ന്ന ജ​ല​സം​ഭ​ര​ണി നീ​ക്കം ചെ​യ്താ​ൽ കോ​ള​നി​വാ​സി​ക​ൾ​ക്ക് ശു​ദ്ധ​ജ​ല​വി​ത​ര​ണം മു​ട​ങ്ങു​മെ​ന്ന​തി​നാ​ൽ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ധ​ർ​ണ.
ഇ.​വി ശ​ങ്ക​ര​നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​പ്രേ​മ​ൻ, പി. ​ഉ​ണ്ണി, പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് കെ. ​മാ​ല​തി, എ.​ജെ ജ​യി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.