ക​ട്ടി​ൽ വി​ത​ര​ണം ന​ട​ത്തി
Friday, October 23, 2020 10:47 PM IST
നി​ല​ന്പൂ​ർ: മ​ന്പാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2020-21 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ക​ട്ടി​ൽ വി​ത​ര​ണം ന​ട​ത്തി. വി​ത​ര​ണോ​ൽ​ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ​മീ​ന കാ​ഞ്ഞി​രാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ റ​സി​യ പു​ന്ന​പ്പാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ സ്വാ​ഗ​ത​വും പ​ഞ്ചാ​യ​ത്ത് അം​ഗം വി.​ടി.​നാ​സ​ർ വ​ട​പു​റം ന​ന്ദി​യും പ​റ​ഞ്ഞു. ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ ക​ബീ​ർ കാ​ട്ടു​മു​ണ്ട, മെ​ന്പ​ർ​മാ​രാ​യ
സി.​ബാ​ല​ൻ, പി.​എ​സ്.​സ​മ​ദ് ,സ​രോ​ജി​നി ഗോ​പാ​ല​ൻ, ബു​ഷ്റ പാ​ലാ​ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​ദ്യ​ഘ​ട്ട വി​ത​ര​ണ​ത്തി​ൽ കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച് ഒ​രു വാ​ർ​ഡി​ൽ അ​ഞ്ച് പേ​ർ​ക്ക് വീ​തം നൂ​റ് ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് വി​ത​ര​ണം ന​ട​ത്തി.

ശുദ്ധജല വിതരണം

മഞ്ചേരി: കാഞ്ഞിരാട്ടുകുന്ന് ശുദ്ധജല വിതരണ പദ്ധതി നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം നഗരസഭാധ്യക്ഷ വി.എം.സുബൈദ നിർവഹിച്ചു. സിക്കന്ദർ ഹയാത്ത് അധ്യക്ഷം വഹിച്ചു.