ഇ-​ചെ​ലാ​ൻ വാ​ഹ​ന പ​രി​ശോ​ധ​ന
Tuesday, October 27, 2020 11:07 PM IST
നി​ല​ന്പൂ​ർ: മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് നി​ല​ന്പൂ​രി​ൽ ഇ-​ചെ​ലാ​ൻ വാ​ഹ​ന പ​രി​ശോ​ധ​ന തു​ട​ങ്ങി. ഇ​പോ​സ് മെ​ഷീ​ൻ, ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൊ​ബൈ​ലി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള ഇ-​ചെ​ലാ​ൻ ആ​പ്, ക്യാ​മ​റ​ക​ളി​ലൂ​ടെ പ​ക​ർ​ത്തി​യ നി​യ​മ ലം​ഘ​ന​ത്തി​ന്‍റെ ഫോ​ട്ടോ​ക​ൾ, പ​രി​വാ​ഹ​ൻ സൈ​റ്റി​ലെ ഇ-​ചെ​ലാ​ൻ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചും കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​വാ​ൻ ക​ഴി​യും. ഉ​ട​ന​ടി ഉ​ട​മ​യു​ടെ/​ഡ്രൈ​വ​റു​ടെ മൊ​ബൈ​ൽ ഫോ​ണി​ലേ​ക്ക് എ​സ്എം​എ​സ് ആ​യി​ട്ട് വി​വ​രം ല​ഭി​ക്കു​ന്ന​താ​ണ്. 2019-ലെ ​മോ​ട്ടോ​ർ വാ​ഹ​ന ഭേ​ദ​ഗ​തി നി​യ​മ​പ്ര​കാ​ര​മു​ള്ള പി​ഴ​ത്തു​ക അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യോ ഓ​ണ്‍​ലൈ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ​യോ അ​ട​ക്കാ​വു​ന്ന​താ​ണ്.
പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ വാ​ഹ​നം ക​രി​ന്പ​ട്ടി​ക​യി​ൽ ആ​കു​ക​യും ഗു​രു​ത​ര​മാ​യ നി​യ​മ ലം​ഘ​ന​ങ്ങ​ൾ വെ​ർ​ച്ച്വ​ൽ കോ​ട​തി​ക​ളി​ലേ​ക്ക് അ​യ​ക്കു​വാ​നും സം​വി​ധാ​ന​മു​ണ്ട്. 200-ഓ​ളം ഇ​ത്ത​രം കേ​സു​ക​ൾ നി​ല​ന്പൂ​രി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തു ക​ഴി​ഞ്ഞ​താ​യി നി​ല​ന്പൂ​ർ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ​സ് ഇ​ൻ​സ്പെ​ക്ട​ർ വി. ​ഉ​മ്മ​ർ അ​റി​യി​ച്ചു.