അ​ന്വേ​ഷ​ണം വേ​ണം
Wednesday, October 28, 2020 11:35 PM IST
നി​ല​ന്പൂ​ർ: ക​ക്കാ​ടം​പൊ​യി​ലി​ൽ കു​രി​ശി​നെ അ​വ​ഹേ​ളി​ച്ച സം​ഭ​വ​ത്തെ കു​റി​ച്ച് ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ബി​ജെ​പി ന്യൂ​ന​പ​ക്ഷ മോ​ർ​ച്ച ആ​വ​ശ്യ​പ്പെ​ട്ടു. അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ൾ സം​സ്ഥാ​ന സ​ർ​ക്കാ​രും മു​ഖ്യ​മ​ന്ത്രി​യും സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ബി​ജെ​പി ന്യൂ​ന​പ​ക്ഷ​മോ​ർ​ച്ച സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജി തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ലെ​ങ്കി​ൽ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​വാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. പോ​ൾ​സ​ണ്‍ ക​രു​ളാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ല​ത്തീ​ഫ് മാ​മ്മാ​ങ്ക​ര, എം.​എ​സ്.​ആ​ന്‍റ​ണി, എം.​ടി.​സ​ണ്ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.