ചെ​റു​കാ​ട് ദി​നാ​ച​ര​ണം
Wednesday, October 28, 2020 11:35 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: വ​ള്ളു​വ​നാ​ടി​ന്‍റെ ഇ​തി​ഹാ​സ​കാ​ര​നും സാ​ഹി​ത്യ​കാ​ര​നു​മാ​യി​രു​ന്ന ചെ​റു​കാ​ടി​ന്‍റെ നാ​ൽ​പ​ത്തി​നാ​ലാം ച​ര​മ വാ​ർ​ഷി​ക​ദി​നം ചെ​റു​കാ​ട് സ്മാ​ര​ക ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ വി.​ശ​ശി​കു​മാ​ർ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം ജി​ല്ലാ സെ​ക്ര​ട്ട​റി വേ​ണു പാ​ലൂ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. വി.​പി. വാ​സു​ദേ​വ​ൻ ചെ​റു​കാ​ട് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കാ​ല​ത്തോ​ടൊ​പ്പം ന​ട​ക്കു​ക​യും കാ​ല​ത്തെ അ​തി​ജീ​വി​ക്കു​ക​യും ചെ​യ്ത എ​ഴു​ത്തു​കാ​ര​നാ​ണ് ചെ​റു​കാ​ടെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഈ ​വ​ർ​ഷ​ത്ത ചെ​റു​കാ​ട് അ​വാ​ർ​ഡ് ല​ഭി​ച്ച ഡോ. ​എം.​പി പ​ര​മേ​ശ്വ​ര​ന്‍റെ കാ​ല​ഹ​ര​ണ​മി​ല്ലാ​ത്ത സ്വ​പ്ന​ങ്ങ​ൾ എ​ന്ന കൃ​തി പ​രി​ച​യ​പ്പെ​ടു​ത്തി എം.​എ​സ്.​മോ​ഹ​ന​ൻ സം​സാ​രി​ച്ചു.

പി.​ജി. സാ​ഗ​ര​ൻ സ്വാ​ഗ​ത​വും കെ.​സു​ധീ​ർ ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു. ഈ ​വ​ർ​ഷ​ത്തെ ചെ​റു​കാ​ട് അ​വാ​ർ​ഡ് ഇ​ന്നു തൃ​ശൂ​രി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സി.​ര​വീ​ന്ദ്ര​നാ​ഥ് എം.​പി.​പ​ര​മേ​ശ്വ​ര​നു സ​മ​ർ​പ്പി​ക്കും. എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എ.​വി​ജ​യ​രാ​ഘ​വ​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും.