ഇ​ത​രസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ണ​വും ഫോ​ണു​ക​ളും മോ​ഷ്ടി​ച്ച മൂ​വ​ർ സം​ഘം പി​ടി​യി​ൽ
Wednesday, October 28, 2020 11:35 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ​ട​പ്പ​റ​ന്പ് പ​ല​ക​പ്പ​റ​ന്പി​ലെ നി​ർ​മാ​ണം ന​ട​ക്കു​ന്ന വീ​ടി​നു​ള്ളി​ൽ വ​ച്ചു ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ണ​വും ഫോ​ണു​ക​ളും മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നു യു​വാ​ക്ക​ളെ കൊ​ള​ത്തൂ​ർ സി​ഐ പി.​എം ഷ​മീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റു ചെ​യ്തു. രാ​മ​പു​രം മൂ​ച്ചി​ക്ക​ൽ നെ​ല്ലി​ശേ​രി അ​ബ്ദു ല​ത്തീ​ഫ് (30), അ​ര​ക്കു​പ​റ​ന്പ് 55-ാം മൈ​ൽ സ്വ​ദേ​ശി​യും ചെ​ര​ക്കാ​പ്പ​റ​ന്പ് വ​ലി​യ​വീ​ട്ടി​ൽ​പ​ടി ക​ണ്ട​മം​ഗ​ല​ത്ത് വീ​ട്ടി​ലെ മോ​ഹ​ൻ​കു​മാ​ർ (24), മ​ക്ക​ര​പ്പ​റ​ന്പ് കാ​ച്ച​നി​ക്കാ​ട് ചെ​റു​ശോ​ല ജ​ലാ​ലു​ദീ​ൻ (35) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ക്ക​ഴി​ഞ്ഞ പ​തി​ന​ഞ്ചി​നു പെ​രി​ന്ത​ൽ​മ​ണ്ണ ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​ന്‍റെ നി​ർ​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന വീ​ട്ടി​ൽ അ​ഭി​ഭാ​ഷ​ക​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​ണെ​ന്ന വ്യാ​ജേ​ന കാ​റി​ലെ​ത്തി ജോ​ലി ചെ​യ്തി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ വ​സ്ത്ര​ത്തി​നു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 6000 രൂ​പ​യും മൊ​ബൈ​ൽ ഫോ​ണു​ക​ളു​മാ​ണ്

സം​ഘം മോ​ഷ്ടി​ച്ചു ക​ട​ന്നു ക​ള​ഞ്ഞ​ത്. ജോ​ലി ക​ഴി​ഞ്ഞു തൊ​ഴി​ലാ​ളി​ക​ൾ പോ​കാ​നി​റ​ങ്ങി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന​താ​യി അ​റി​യു​ന്ന​ത്. തു​ട​ർ​ന്നു ഇ​വ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ കൊ​ള​ത്തൂ​ർ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം

ആ​രം​ഭി​ച്ചു. നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ചാ​യി​രു​ന്നു അ​ന്വേ​ഷ​ണം. ഇ​തി​നി​ടെ അ​ഭി​ഭാ​ഷ​ക​ന്‍റെ വീ​ട്ടി​ൽ വ​ന്ന കാ​റി​നെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ കോ​ഴി​ക്കോ​ട്, താ​മ​ര​ശേ​രി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ അ​ന്വേ​ഷി​ച്ച് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് തൊ​ട്ട​ടു​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ച്ചി​രു​ന്ന പ്ര​തി​ക​ളി​ലേ​ക്കു അ​ന്വേ​ഷ​ണ​മെ​ത്തി​യ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ വീ​ട്ടി​ൽ നി​ന്നു ക​സ്റ്റ​ഡി​യി​ലെ​ടുത്ത പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​തോ​ടെ കു​റ്റം സ​മ്മ​തി​ക്കു​ക​യും സാ​ക്ഷി​ക​ൾ തി​രി​ച്ച​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഇ​വ​രു​ടെ അ​റ​സ്റ്റു രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ൾ​ക്കെ​തി​രെ മ​ണ്ണാ​ർ​ക്കാ​ട്, മ​ങ്ക​ട എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ കേ​സു​ക​ളു​ണ്ടെ​ന്നും ചെ​റു​ക​ള​വു​ക​ൾ ന​ട​ത്തി​വ​രു​ന്ന​വ​രാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

എസ്ഐ മോ​ഹ​ൻ​ദാ​സ്, എ​സ്‌​സി​പി​ഒ ഷ​റ​ഫു​ദീ​ൻ, സി​പി​ഒ​മാ​രാ​യ ഷം​സു, സ​ത്താ​ർ, മ​നോ​ജ്, പ്രി​യ​ജി​ത് എ​ന്നി​വ​രും ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ 14 ദി​വ​സം റി​മാ​ൻ​ഡ്് ചെ​യ്തു.