ക​ണ്ടെ​യ്ൻമെ​ന്‍റ് സോ​ണ്‍: മ​ന്പാ​ടി​ൽ യോ​ഗം ചേ​ർ​ന്നു
Wednesday, October 28, 2020 11:37 PM IST
നി​ല​ന്പൂ​ർ: മ​ന്പാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ആ​റു വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻമെ​ന്‍റ് സോ​ണ്‍ ആ​യി പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ അ​വ്യ​ക്ത​ത നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ​മീ​ന കാ​ഞ്ഞി​രാ​ല​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ സ​ർ​വ​ക​ക്ഷി​യോ​ഗം ചേ​ർ​ന്നു. യോ​ഗ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ന്താ​ർ മു​ഹ​മ്മ​ദ്, സ്പെ​ഷ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്ട്രേ​റ്റ് കൂ​ടി​യാ​യ എം.​ഷി​ഹാ​ദ്, നി​ല​ന്പൂ​ർ എ​എ​സ്ഐ ഇ​ല്ലി​ക്ക​ൽ അ​ൻ​വ​ർ സാ​ദ​ത്ത്, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പ്ര​ഭാ​ക​ര​ൻ, ബ്ലോ​ക്ക് അം​ഗം ക​രീം പു​ന്ന​പ്പാ​ല, വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ, പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​ർ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, വ്യാ​പാ​രി വ്യ​വ​സാ​യി പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.

വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ക്കു​ന്ന​തി​ന് സ​മ​യം അ​ൽ​പം നീ​ട്ടി കി​ട്ടു​ന്ന​തി​നും ക​ണ്ടെ​യ്മെ​ന്‍റ് സോ​ണ്‍ തീ​രു​മാ​നി​ക്കു​ന്ന​ത് പ​ഞ്ചാ​യ​ത്തി​നെ മു​ൻ​കൂ​ട്ടി അ​റി​യി​ക്കു​ന്ന​തി​നും ക​ള​ക്ട​ർ​ക്ക് നി​വേ​ദ​നം ന​ൽ​കാ​നും തീ​രു​മാ​നി​ച്ചു. ക​ട​ക​ളി​ൽ സാ​നി​റ്റൈ​സ​ർ, സോ​പ്പും വെ​ള്ള​വും, നി​ർ​ബ​ന്ധ​മാ​യും വെ​ക്ക​ണ​മെ​ന്നും മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ർ​ക്ക് സാ​ധ​ന​ങ്ങ​ൾ ന​ൽ​ക​രു​ത് എ​ന്നും ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​റി​യി​ച്ചു. അ​ഞ്ച് പേ​രി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ നി​ൽ​ക്കു​ന്ന​ത് ക​ണ്ടാ​ൽ ക​ട സീ​ൽ ചെ​യ്യു​ന്ന​തി​നും ഫൈ​ൻ ഈ​ടാ​ക്കു​മെ​ന്നും എ​സ്ഐ അ​റി​യി​ച്ചു. ഹെ​ഡ് ക്ല​ർ​ക്ക് കെ.​രാ​ധാ​കൃ​ഷ്ണ​ൻ സ്വാ​ഗ​ത​വും വി.​ടി.​നാ​സ​ർ ന​ന്ദി​യും പ​റ​ഞ്ഞു.