നി​ല​ന്പൂ​രി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കും
Thursday, October 29, 2020 11:52 PM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -എം ​ജോ​സ​ഫ് വി​ഭാ​ഗം ഒ​റ്റ​ക്ക് മ​ത്സ​രി​ക്കാ​ൻ ഒ​രു​ങ്ങു​ന്നു. നി​ല​വി​ൽ കോ​ണ്‍​ഗ്ര​സ് 24 ഡി​വി​ഷ​നി​ലും മു​സ്ലീം ലീ​ഗ് ഒ​ൻ​പ​ത് ഡി​വി​ഷ​നു​ക​ളി​ലു​മാ​ണ് മ​ത്സ​രി​ച്ചു വ​രു​ന്ന​ത്. മു​സ്ലീം ലീ​ഗും കോ​ണ്‍​ഗ്ര​സും സീ​റ്റു​ക​ൾ വി​ട്ടു​ന​ൽ​കാ​ൻ ത​യാ​റാ​യാ​ൽ മാ​ത്ര​മേ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -എം ​ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന് മ​ത്സ​രി​ക്കാ​ൻ സീ​റ്റ് ല​ഭി​ക്കു​ക​യു​ള്ളു. പാ​ർ​ട്ടി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ പി.​ജെ.​ജോ​സ​ഫ്, യു​ഡി​എ​ഫ്. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​ണി നെ​ല്ലൂ​ർ എ​ന്നി​വ​ർ ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​വി.​പ്ര​കാ​ശ്, മു​ൻ മ​ന്ത്രി ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് എ​ന്നി​വ​രോ​ട് നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ പാ​ർ​ട്ടി​ക്ക് മ​ത്സ​രി​ക്കാ​ൻ സീ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
മു​ൻ ഗ​വ.​ചീ​ഫ് വി​പ്പ് തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ മ​ന്ത്രി ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദി​ന്‍റെ വീ​ട്ടി​ൽ നേ​രി​ട്ടെ​ത്തി ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം മ​ല​പ്പു​റ​ത്ത് ന​ട​ന്ന യു.​ഡി.​എ​ഫ്. യോ​ഗ​ത്തി​ലും പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രു​ന്നു. എ​ന്നി​ട്ടും യു​ഡി​എ​ഫ് നേ​തൃ​ത്വം അ​നു​കൂ​ല ന​ട​പ​ടി സ്വി​ക​രി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ച​ക്കാ​ല​ക്കു​ത്ത്, പ​ട്ട​രാ​ക്ക ഉ​ൾ​പ്പെ​ടെ ആ​റു ഡി​വി​ഷ​നു​ക​ളി​ൽ ഒ​റ്റ​ക്ക് മ​ത്സ​രി​ച്ച് ശ​ക്തി തെ​ളി​യി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്. സ്ഥാ​നാ​ർ​ത്ഥി​ക​ളെ ന​വം​ബ​ർ ര​ണ്ടി​ന് ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ അ​നു​മ​തി​യോ​ടെ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി അം​ഗം കൂ​ടി​യാ​യ ബി​നോ​യ് പാ​ട്ട​ത്തി​ൽ പ​റ​ഞ്ഞു.