തെര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം വ​ന്നി​ല്ല: സ്ഥാ​നാ​ർ​ഥി​യും ചി​ഹ്ന​വും ത​യാ​ർ
Thursday, October 29, 2020 11:52 PM IST
നി​ല​ന്പൂ​ർ: തെര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം വ​ന്നി​ല്ലെ​ങ്കി​ലെ​ന്താ നി​ല​ന്പൂ​രി​ൽ സ്ഥാ​നാ​ർ​ത്ഥി​യും ചി​ഹ്ന​വും റെ​ഡി​യാ​ണ്. ആ​ദ്യ​ഘ​ട്ട തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​വും പൂ​ർ​ത്തി​യാ​ക്കി കേ​മ​നാ​യി നി​ൽ​ക്കു​ക​യാ​ണ് സ്ഥാ​നാ​ർ​ത്ഥി. ഇ​നി ര​ണ്ടാം ഘ​ട്ട പ്ര​ച​ര​ണ​ത്തി​ന്‍റെ ചൂ​ടി​ലേ​ക്കി​റ​ങ്ങാ​നു​ള്ള ഒ​രു​ക്ക​ത്തി​ലു​മാ​ണ്. നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ കോ​വി​ല​ക​ത്തു​മു​റി വാ​ർ​ഡി​ൽ(​ര​ണ്ട്) യു​ഡി​എ​ഫി​ന്‍റെ സ്ഥാ​നാ​ർ​ത്ഥി മേ​ലേ​ക​ള​ത്തി​ൽ ബാ​ല​കൃ​ഷ്ണ​നാ​ണ് ത​ന്‍റെ വാ​ർ​ഡ് പ​രി​ധി​യി​ൽ ചു​മ​രെ​ഴു​ത്ത് ന​ട​ത്തി പ്ര​ച​ര​ണം ന​ട​ത്തു​ന്ന​ത്. സ​മീ​പ​ത്തു​ള്ള ഒ​ന്നാം വാ​ർ​ഡി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​യു​ടെ പോ​സ്റ്റ​റു​ക​ളും റോ​ഡ​രി​കി​ലും ചു​മ​രു​ക​ളി​ലും സ്ഥാ​നം പി​ടി​ച്ചി​ട്ടു​ണ്ട്. ര​ണ്ടാം വാ​ർ​ഡി​ലെ മു​ഴു​വ​ൻ വോ​ട്ട​ർ​മാ​ർ​ക്കും ഫോ​ണ്‍ വ​ഴി ത​ന്‍റെ സ്ഥാ​നാ​ർ​ത്ഥി​ത്വം സം​ബ​ന്ധി​ച്ച് സ​ന്ദേ​ശം എ​ത്തി​ച്ചു​ക​ഴി​ഞ്ഞ​താ​യി സ്ഥാ​നാ​ർ​ഥി പ​റ​ഞ്ഞു. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ അ​ടു​ത്ത ഘ​ട്ടം പ്ര​ച​ര​ണ​വും ന​ട​ത്തും.