ക​രു​വാ​ര​കു​ണ്ടി​ൽ യു​ഡി​എ​ഫ് ബ​ന്ധ​ത്തി​ൽ വി​ള്ള​ൽ
Thursday, October 29, 2020 11:53 PM IST
ക​രു​വാ​ര​കു​ണ്ട്: ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​രു​വാ​ര​കു​ണ്ടി​ൽ യു​ഡി​എ​ഫ് സം​വി​ധാ​ന​ത്തി​ല​ല്ല തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​ത്. മു​ന്ന​ണി ബ​ന്ധം പു​ന​സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം മ​ഞ്ചേ​രി​യി​ൽ ചേ​ർ​ന്ന യു​ഡി​എ​ഫ് ജി​ല്ലാ യോ​ഗ​ത്തി​ൽ ലീ​ഗി​നേ​യും, കോ​ണ്‍​ഗ്ര​സി​നേ​യും അ​നു​ന​യി​പ്പി​ക്കാ​നു​ള്ള നീ​ക്കം പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ചി​ത്രം വ്യ​ക്ത​മാ​യ​ത്.
നി​ല​വി​ൽ യു​ഡി​എ​ഫ് മു​ന്ന​ണി സം​വി​ധാ​ന​ത്തി​ലാ​ണ് ഇ​വി​ടെ ഭ​ര​ണം ന​ട​ക്കു​ന്ന​ത്.2015​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ലും യു​ഡി​എ​ഫ് സം​വി​ധാ​ന​മ​ല്ലാ​തെ​യാ​ണ് മ​ൽ​സ​രം ന​ട​ന്ന​ത്. ആ​കെ​യു​ള്ള 21 വാ​ർ​ഡു​ക​ളി​ൽ അ​ന്ന് ഒ​ൻ​പ​ത് സി​റ്റി​ൽ ലീ​ഗും ഏ​ഴ് സീ​റ്റി​ൽ കോ​ണ്‍​ഗ്ര​സും, അ​ഞ്ച് സീ​റ്റി​ൽ സി​പി​എ​മ്മും വി​ജ​യം നേ​ടി. ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി എ​ന്ന നി​ല​യി​ൽ ആ​ദ്യ​ത്തെ ര​ണ്ടു വ​ർ​ഷം ലീ​ഗാ​ണ് ഭ​ര​ണം ന​ട​ത്തി​യ​ത്.​പി​ന്നീ​ട് യു​ഡി​എ​ഫ് ബ​ന്ധം പു​ന​സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്കം അ​ണി​യ​റ​യി​ൽ സ​ജീ​വ​മാ​യെ​ങ്കി​ലും, പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ങ്ങ​ൾ​ക്കി​ട​യി​ലെ എ​തി​ർ​പ്പ് രൂ​ക്ഷ​മാ​യ​തി​നാ​ൽ അ​ത് ന​ട​ന്നി​ല്ല.​ ലീ​ഗ് പ്ര​തി​നി​ധി​യാ​യ പ്ര​സി​ഡ​ന്‍റി​നെ​തി​രെ അ​വി​ശ്വാ​സ പ്ര​മേ​യം കൊ​ണ്ട് വ​ന്ന് സി​പി​എം പ്ര​തി​നി​ധി​യെ കോ​ണ്‍​ഗ്ര​സ് പി​ന്തു​ണ​ച്ച് പ്ര​സി​ഡ​ന്‍റാ​ക്കി​യ ച​രി​ത്ര​വും ക​രു​വാ​ര​ക്കു​ണ്ടി​ലു​ണ്ട്. ഒ​ടു​വി​ൽ അ​വ​സാ​ന​ത്തെ ര​ണ്ട് വ​ർ​ഷം പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ങ്ങ​ൾ ഓ​രോ വ​ർ​ഷ​വും പ​ങ്കി​ട്ട് യു​ഡി​എ​ഫ് ആ​കാ​ൻ ലീ​ഗും, കോ​ണ്‍​ഗ്ര​സും തീ​രു​മാ​നി​ച്ചു. വ​രാ​നി​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​രു​വാ​ര​ക്കു​ണ്ടി​ൽ യു​ഡി​എ​ഫ് ഒ​റ്റ​ക്കെ​ട്ടാ​കും എ​ന്ന് ക​രു​തി​യ ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന് ഇ​ത്ത​വ​ണ​യും പി​ഴ​വു​ക​ൾ സം​ഭ​വി​ച്ചു. സീ​റ്റ് വീ​തം വെ​യ്ക്കു​ന്ന കാ​ര്യ​ത്തി​ൽ ഇ​രു പാ​ർ​ട്ടി​ക​ളും ത​മ്മി​ലു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മാ​ണ് ഒ​ടു​വി​ൽ മു​ന്ന​ണി ബ​ന്ധം വേ​ണ്ട​ന്ന തീ​രു​മാ​ന​ത്തി​ൽ എ​ത്തി​ച്ച​ത്.