450 സ്നേ​ഹഭ​വ​നം കൈ​മാ​റി
Thursday, October 29, 2020 11:53 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: 600 എ​സ്‌​സി കു​ടു​ംബ​ങ്ങൾക്ക് ന​ഗ​ര​സ​ഭ നി​ർ​മി​ച്ചു കൈ​മാ​റു​ന്ന ഭ​വ​ന​ങ്ങ​ളി​ൽ പൂ​ർ​ത്തി​യാ​യ 450 ഭ​വ​ന​ങ്ങ​ളു​ടെ കൈ​മാ​റ്റം പ​ട്ടി​ക​ജാ​തി​പ​ട്ടി​ക​വ​ർ​ഗ്ഗ മ​ന്ത്രി എ.​കെ.​ബാ​ല​ൻ ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു. ഗ​വ​ണ്‍​മെ​ന്‍റ് ആ​വി​ഷ്ക്ക​രി​ച്ച ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​സ്.​സി.​സ​ന്പൂ​ർ​ണ​ഭ​വ​ന​പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്.
ന​ഗ​ര​സ​ഭ​യി​ൽ നി​ന്നും ന​ൽ​കു​ന്ന ലൈ​ഫ് മി​ഷ​ൻ വി​ഹി​ത​മാ​യ നാ​ലു​ല​ക്ഷം, തൊ​ഴി​ലു​റ​പ്പ് വി​ഹി​ത​മാ​യ 25000 രൂ​പ, ശു​ചി​ത്വ​മി​ഷ​ൻ വി​ഹി​ത​മാ​യ 15,000 രൂ​പ എ​ന്നി​വ​യ​ട​ക്കം 4.40 ല​ക്ഷം രൂ​പ​യാ​ണ് ന​ഗ​ര​സ​ഭ ഈ ​ഭ​വ​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന ആ​കെ വി​ഹി​തം.
ഈ ​സം​ഖ്യ​യി​ലൊ​തു​ക്കി 500 സ്ക്വ​യ​ർ ഫീ​റ്റ് ഭ​വ​ന​മാ​ണ് ഗ്രൂ​പ്പ് നി​ർ​മി​ച്ച് ന​ൽ​കു​ക .600 സ്ക്വ​യ​ർ ഫീ​റ്റ് വീ​ട് വേ​ണ്ട​വ​ർ ഗു​ണ​ഭോ​ക്തൃ വി​ഹി​ത​മാ​യി ഒ​രു ല​ക്ഷം രൂ​പ കൂ​ടി സം​രം​ഭ​ക ഗ്രൂ​പ്പി​ന് ന​ൽ​ക​ണം.
ഭ​വ​ന നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ മാ​യ വ​സ്തു​ക്ക​ൾ ഒ​ന്നി​ച്ച് ക​രാ​റാ​ക്കി വാ​ങ്ങു​ന്ന​തി​ലൂ​ടെ ല​ഭി​ക്കു​ന്ന ഇ​ള​വു​ക​ൾ ഗു​ണ​ഭോ​ക്താ​ക്ക​ൾക്കി​ട​യി​ൽ വീ​തി​ക്കു​ന്ന​തി ലൂ​ടെ​യാ​ണ് കു​ടും​ബ​ശ്രീ സം​രം​ഭ​ക ഗ്രൂ​പ്പി​ന് ഇ​ത്ര​യും ചെ​ല​വ് കു​റ​ച്ച് ഭ​വ​ന നി​ർ​മ്മാ​ണം ന​ട​ത്താ​ൻ ക​ഴി​യു​ന്ന​ത്.
എ​സ്.സി കോ​ള​നി ക​ളു​ടെ മു​ഖ​ച്ഛാ​യ ത​ന്നെ മാ​റു​ന്ന പു​തു​മോടി​യോ​ടു കൂ​ടി​യു​ള്ള ഭ​വ​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കു ന്ന​തി​ലൂ​ടെ ലൈ​ഫ് മി​ഷ​ന്‍റെ​യും ന​ഗ​ര​സ​ഭയു​ടെ​യും കു​ടും​ബ​ശ്രീ​യു​ടെ​യും ച​രി​ത്ര​ത്തി​ലെ വി​പ്ല​വ​ക​ര​മാ​യ വി​ക​സ​ന മു​ന്നേ​റ്റ​മാ​ണ് സാ​ധ്യ​മാ​കു​ന്ന​ത്.
ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം.​മു​ഹ​മ്മ​ദ് സ​ലിം അ​ധ്യ​ക്ഷ​നാ​യി. വൈ​സ് ചെ​യ​ർ​മാ​ൻ നി​ഷി അ​നി​ൽ രാ​ജ്, സ്റ്റാ​ന്‍റിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ കെ.​സി മൊ​യ്തീ​ൻ കു​ട്ടി,
ശോ​ഭ​ന ടീ​ച്ച​ർ, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എ​സ്.​അ​ബ്ദു​ൽ സ​ജിം. ഓ​വ​ർ​സി​യ​ർ കെ.​കു​ഞ്ഞാ​ല​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് താ​മ​ര​ത്ത് ഉ​സ്മാ​ൻ, ഷാ​ൻ​സി ന​ന്ദ​കു​മാ​ർ, ജ​യ​ൻ, എം.​പ്രേ​മ​ല​ത.​ച​മ​യം വാ​പ്പു എ​ന്നി​വ​ർ സം​സാ​രി​ച്ചു.