ഹ​രി​ത കാ​ന്പ​സു​ക​ളാ​യി ഐ​ടി​ഐ​ക​ൾ; പ്ര​ഖ്യാ​പ​നം ഇ​ന്ന്
Thursday, October 29, 2020 11:53 PM IST
മ​ല​പ്പു​റം: സം​സ്ഥാ​ന​ത്തെ ഐ​ടി​ഐ കാ​ന്പ​സു​ക​ൾ ഹ​രി​ത കാ​ന്പ​സു​ക​ളാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട പ്ര​ഖ്യാ​പ​നം ഇ​ന്ന് ഉ​ച്ച​ക്ക് 12ന് ​തൊ​ഴി​ൽ നൈ​പു​ണ്യം - എ​ക്സൈ​സ് മ​ന്ത്രി ടി.​പി.​രാ​മ​കൃ​ഷ്ണ​ൻ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ നി​ർ​വ​ഹി​ക്കും. ഹ​രി​ത​കേ​ര​ളം മി​ഷ​ൻ എ​ക്സി​ക്യു​ട്ടീ​വ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ.​ടി.​എ​ൻ.​സീ​മ അ​ധ്യ​ക്ഷ​യാ​യി​രി​ക്കും. വ്യവ​സാ​യി​ക പ​രി​ശീ​ല​ന വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ.​എ​സ്.​ചി​ത്ര, ഹ​രി​ത​കേ​ര​ളം മി​ഷ​ൻ കൃ​ഷി ഉ​പ​വി​ഭാ​ഗം ക​ണ്‍​സ​ൾ​ട്ട​ന്‍റ് എ​സ്.​യു.​സ​ഞ്ജീ​വ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. വ്യവ​സാ​യി​ക വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ജ​സ്റ്റി​ൻ രാ​ജ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും.
മ​ല​പ്പു​റം ജി​ല്ല​യി​ൽ അ​രീ​ക്കോ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഐ.​ടി.​ഐ​യി​ലാ​ണ് ഹ​രി​ത​കാ​ന്പ​സ് ഒ​രു​ങ്ങി​യി​ട്ടു​ള്ള​ത്. അ​രീ​ക്കോ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഐ​ടി​ഐ​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പ​ദ്ധ​തി​യു​ടെ ജി​ല്ലാ ത​ല പ്ര​ഖ്യാ​പ​ന​വും അ​നു​മോ​ദ​ന പ​ത്ര വി​ത​ര​ണ​വും അ​രീ​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​പി ര​മ നി​ർ​വ​ഹി​ക്കും.
പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജൈ​വ - അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ വേ​ർ​തി​രി​ച്ച് സം​സ്ക​രി​ക്കു​ന്ന​തി​നാ​യി മെ​റ്റീ​രി​യ​ൽ ക​ള​ക്ഷ​ൻ ഫെ​സി​ലി​റ്റി, ബ​യോ ഗ്യാ​സ് പ്ലാ​ന്‍റ്, ഇ​ൻ​സി​നി​റേ​റ്റ​ർ, ഗാ​ർ​ഡ​ൻ, വാ​ഴ​കൃ​ഷി, അ​ക്വാ​പോ​ണി​ക്സ് സി​സ്റ്റം, സെ​ൻ​ട്ര​ൽ ഗ്രൗ​ണ്ട് വാ​ട്ട​ർ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കു​ഴ​ൽ കി​ണ​ർ, കൃ​ഷി​ഭ​വ​ന്‍റെ സ​ഹാ​യ​ത്തോ​ടെ മ​ഴ​മ​റ, ജ​ല ല​ഭ്യ​ത ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​നാ​യി ഗ്രൗ​ണ്ടി​നോ​ടു ചേ​ർ​ന്നു കു​ളം എ​ന്നി​വ കാ​ന്പ​സി​ൽ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്.ഐ​ടി​ഐ​യി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള അ​ക്വാ​പോ​ണി​ക്സ് കൃ​ഷി രീ​തി​യു​ടെ ഉ​ദ്ഘാ​ട​നം വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​എം ഷാ​ഫി നി​ർ​വ​ഹി​ക്കും. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, ഐ​ടി​ഐ പ്രി​ൻ​സി​പ്പ​ൽ പി.​വാ​സു​ദേ​വ​ൻ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ആ​ൽ​ബ​ർ​ട്ട്് വി​ജ​യ്, ഐ​ടി​ഐ ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.